Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഭാര്യയെ വിട്ടുനല്‍കാന്‍ കാമുകന്‍ ഭര്‍ത്താവിന് 'നഷ്ടപരിഹാര'മായി നല്‍കിയത് 71 ആടുകള്‍

ഗൊരഖ്പുർ: ഭാര്യയെ കാമുകന് വിട്ടുകൊടുക്കുന്നതിനു പകരമായി ഭർത്താവിന് കിട്ടിയത് 71 ആടുകൾ. ഉത്തർപ്രദേശിലെഗൊരഖ്പൂരിലാണ് രണ്ടുപേർ തമ്മിലുള്ള പ്രശ്നം തീർക്കുന്നതിന് ഗ്രാമസഭ സ്ത്രീക്ക് 71 ആടുകളുടെ വിലയിട്ടത്. സ്ത്രീയുടെ ഭർത്താവിന് നഷ്ടപരിഹാരമായി ആടുകളെ നൽകി കാമുകൻ യുവതിയെ സ്വന്തമാക്കുകയും ചെയ്തു. ഗൊരഖ്പുരിലെ പിപ്രൈച്ച് ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വൈകാതെ ഭർത്താവിന്റെ വീട്ടുകാർ ഇവരെ പിടികൂടി. എന്നാൽ ഭർത്താവിനൊപ്പം ജീവിക്കാനില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നുമായിരുന്നു യുവതിയുടെ തീരുമാനം. തുടർന്ന്, യുവതിയെച്ചൊല്ലി ഭർത്താവും കാമുകനും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. യുവതിയെ വിട്ടുനൽകില്ലെന്ന് ഭർത്താവും കാമുകനൊപ്പം പോകുമെന്ന് യുവതിയും ഉറച്ച നിലപാടെടുത്തതിനെതുടർന്നാണ് വിഷയം ഗ്രാമസഭയുടെ മുന്നിലെത്തിയത്. വിഷയം പരിശോധിച്ച ഗ്രാമസഭ വൈകാതെ തീരുമാനവുമെടുത്തു,യുവതിയ്ക്ക് കാമുകനൊപ്പം പോകാം. എന്നാൽ യുവതിയുടെ ഭർത്താവിന് കാമുകൻ നഷ്ടപരിഹാരം നൽകണം. യുവതിയുടെ വിലയായി 71 ആടുകളെ ഭർത്താവിന് നൽകാനായിരുന്നു ഗ്രാമസഭയുടെ കൽപന. ഭർത്താവും ഈ ഒത്തുതീർപ്പു വ്യവസ്ഥ സമ്മതിച്ചു. തുടർന്നാണ് ആടുകളെ നഷ്ടപരിഹാരമായി നൽകി കാമുകൻ യുവതിയെ സ്വന്തമാക്കിയത്. എന്നാൽ പ്രശ്നം അവിടംകൊണ്ടും തീർന്നില്ല. തന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന 142 ആടുകളിൽ 71 എണ്ണത്തെയാണ് കാമുകൻ ഭർത്താവിന് നൽകിയത്. എന്നാൽ കാമുകന്റെ അച്ഛന് ഗ്രാമസഭയുടെ തീരുമാനം സ്വീകാര്യമായിരുന്നില്ല. ആടുകൾ തന്റേതാണെന്നും അവയെ വിട്ടുനൽകിയത് തന്റെ സമ്മതത്തോടെയല്ലെന്നും ആരോപിച്ച്അച്ഛൻ രംഗത്തെത്തി. യുവതിയുടെ ഭർത്താവ് തന്റെ 71 ആടുകളെ മോഷ്ടിച്ചതായി ആരോപിച്ച് ഇയാൾ പോലീസിൽ പരാതി നൽകി. യുവതിയുടെഭർത്താവിന് നൽകിയ ആടുകളെ എത്രയും പെട്ടെന്ന് തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ പോലീസിന്റെ പരിഗണനയിലാണ് വിഷയം. കേസിൽ ഉൾപ്പെട്ടഎല്ലാ കക്ഷികളുമായും ചർച്ചചെയ്ത് പ്രശ്നം രമ്യമായിപരിഹരിക്കാനാണ് ശ്രമമെന്ന് ഖൊരബാർ പോലീസ് ഇൻസ്പെക്ടർ അംബിക ഭരദ്വാജ് പറഞ്ഞു. Content Highlights:Husband gets 71 sheep to compensate for wife who eloped

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com