Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖാ മാനേജര്‍മാരുടെ ദ്വിദിന ശില്പശാല

കോഴിക്കോട്: കേന്ദ്ര ധനകാര്യ വകുപ്പിന്റെ നിർദേശാനുസരണം ബാങ്കിങ് സേവനങ്ങൾ ദേശീയ താൽപര്യങ്ങൾക്ക് അനുസൃതമായി ഏകീകരിക്കുന്നതിനുവേണ്ടി പഞ്ചാബ് നാഷണൽ ബാങ്ക് നടത്തുന്ന ആലോചനാ യോഗങ്ങളുടെ ഭാഗമായി കോഴിക്കോട് സർക്കിളിലെ ശാഖാ മാനേജർമാരുടെ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. സർക്കിൾ മേധാവി സുമിത്ര ഭാസ്കരൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 17,18 തീയതികളിൽ നടന്ന ശില്പശാലയിൽ കാർഷിക വായ്പകൾ, റീട്ടെയ്ൽ വായ്പകൾ,ഡിജിറ്റൽ ഇടപാടുകളിലെ വർദ്ധനവ്, സാങ്കേതിക വിദ്യകളുടെ ഉപയോഗം ബാങ്കുകളിൽ, കയറ്റുമതിവായ്പകൾ, പൊതുമേഖലാ ബാങ്കുകളിലെ കോർപ്പറേറ്റ് ഗവേർണൻസ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സാമ്പത്തിക മേഖല ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുവാനുമായി നൂതന ആശയങ്ങൾ ശേഖരിക്കുവാനുള്ള ത്രിതല പരിപാടിയുടെ പ്രാഥമിക ഘട്ടമാണ് മേഖലാ അടിസ്ഥാനത്തിൽ നടക്കുന്നത്. തുടർന്ന് സംസ്ഥാനതലത്തിലും ദേശീയ തലത്തിലും അവലോകന യോഗങ്ങൾ നടത്തും. Content Highlights:punjab national bank kozhikode circle bankers meet held at kozhikode

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com