Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഹോണ്ടുറാസ് ഫുട്‌ബോളില്‍ ചോരക്കളി; മൂന്നുപേര്‍ കൊല്ലപ്പെട്ടു

ടെഗുസിഗൽപ്പ: ഹോണ്ടുറാസ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിനുമുമ്പ് ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനമായ ടെഗുസിഗൽപ്പയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഒളിമ്പിയ-മോട്ടഗവു ടീമുകൾ മത്സരിക്കുന്നതിനുമുമ്പാണ് അക്രമം അരങ്ങേറിയത്. ഇതേത്തുടർന്ന് കളി ഉപേക്ഷിച്ചു. ഹോണ്ടുറാസ് ഫുട്ബോളിലെ ചിരവൈരികളാണ് ഒളിമ്പിയയും മോട്ടഗവുവും. മത്സരത്തിനുമുമ്പ് മോട്ടഗവു കളിക്കാർ സഞ്ചരിച്ച ബസ്സിന് നേരെ ആക്രമണമുണ്ടായിരുന്നു. മൂന്ന് കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ ബാക്കിയാണ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. 10,000-ത്തോളം കാണികൾ സ്റ്റേഡിയത്തിനകത്തുണ്ടായിരുന്നു. ഒളിമ്പിയ 43 വട്ടം ഒന്നാം ഡിവിഷൻ ലീഗ് ജയിച്ചിട്ടുണ്ട്. മോട്ടഗവു 17 തവണയും. നിലവിൽ ഒന്നാം ഡിവിഷൻ ലീഗ് ജേതാക്കളാണ്. 😡 Reprochable y lamentable 📍 La barra Ulta Fiel, atacó el bus de nuestro equipo cuando iba en camino al estadio nacional y varios de nuestros jugadores fueron herido por los vidrios, esto tiene que ser sancionado duramente por las autoridades correspondientes pic.twitter.com/VuaE1gQvUB — Fútbol Club Motagua (@MOTAGUAcom) August 18, 2019 Content Highlights: Three dead in soccer riot in Honduras as opposing fans attack team bus

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com