Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആഷസ് രണ്ടാം ടെസ്റ്റ് സമനിലയില്‍

ലോഡ്സ്: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിങ്സ് ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 258 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 115 റൺസോടെ പുറത്താകാതെ നിന്ന് ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നയിച്ചത്. ഒമ്പത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇംഗ്ലണ്ടിന് ജേസൺ റോയിയേയും ജോ റൂട്ടിനേയും നഷ്ടപ്പെട്ടു. പിന്നീട് ബേൺസും ഡെൻലിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 26 റൺസെടുത്ത ഡെൻലിയെ പുറത്താക്കി സിഡ്ൽ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ബേൺസും ക്രീസ് വിട്ടു. പിന്നീട് സ്റ്റോക്സുംബട്ലറും ഒത്തുചേർന്നു. സ്റ്റോക്സുമായി 90 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ബട്ലർ പുറത്തായി. 31 റൺസായിരുന്നു ബട്ലറുടെ സമ്പാദ്യം. കമ്മിൻസിനാണ് വിക്കറ്റ്. ആറാം വിക്കറ്റിൽ സ്റ്റോക്സും ബെയർസ്റ്റോവും മികച്ച രീതിയിൽ മുന്നേറവെയാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇരുവരും പുറത്താകാതെ 97 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോക്സ് 165 പന്തിൽ 115 റൺസും ബെയർസ്റ്റോ 37 പന്തിൽ 30 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ 258 റൺസെടുത്ത ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 250 റൺസിന് പുറത്താക്കിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് എട്ടു റൺസ് ലീഡ് കിട്ടി. ഒന്നാമിന്നിങ്സിൽ 92 റൺസെടുത്ത സ്റ്റീവ് സ്മിത്തിന് ബാറ്റിങ്ങിനിടെ പരിക്കേറ്റിരുന്നു. തുടർന്ന് രണ്ടാമിന്നിങ്സിൽ മാർനസ് ലബുഷെയ്ൻ സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങി. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് നിലവിൽവന്ന ഐ.സി.സി.യുടെ പുതിയ നിയമം അനുസരിച്ച് കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ. Content Highlights: Ashes Test England vs Australia Ben Stokes Century

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com