Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പ്രധാനമന്ത്രി വെള്ളിയാഴ്ച യു.എ.ഇ.യില്‍; തൊട്ടടുത്ത ദിവസങ്ങളില്‍ ബഹ്‌റൈനിലും

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ പരിപാടികൾക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. യു.എ.ഇ യിലെ പരിപാടികൾക്ക് ശേഷം 24, 25 തിയ്യതികളിൽ മോദി ബഹ്റൈനും സന്ദർശിക്കും. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്റൈൻ സന്ദർശനമാണ് ഇത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രിൽ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡണ്ടുമായ ശൈഖ് സായിദിന്റെ സ്മരണാർത്ഥമുള്ളതാണ് സായിദ് മെഡൽ. ഇന്ത്യയും യു.എ.ഇ യും തമ്മിലുളള ബന്ധം കൂടുതൽ ദൃഢമാക്കാൻ നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ശനിയാഴ്ച ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചർച്ചകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റിൽ നരേന്ദ്രമോദി യു.എ.ഇ സന്ദർശിച്ചിരുന്നു. 35 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ യിലെത്തുന്നത്. തുടർന്ന് കഴിഞ്ഞവർഷം ഫിബ്രവരിയിലും മോദി യു.എ.ഇയിലെത്തി. ദുബായിൽ നടന്ന ലോക ഗവർമെന്റ് ഉച്ചകോടിയിലെ മുഖ്യാതിഥിയായിട്ടായിരുന്നു ഈ സന്ദർശനം. 2017-ലെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ അബുദാബി കിരീടാവകാശിയായിരുന്നു വിശിഷ്ടാതിഥി. ഓഗസ്ത് 23 ന് വെളളിയാഴ്ച വൈകീട്ടോടെ മോദി അബുദാബിയിലെത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച വൈകീട്ട് ബഹ്റൈനിലേക്കും പോകുമെന്നാണ് സൂചന. Content Highlights:pm narendra modi visit uae on august 23, and later he will go to bahrain

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com