Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കവളപ്പാറ: ആറു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു

നിലമ്പൂർ​/മേപ്പാടി: മലപ്പുറം കവളപ്പാറയിലും വയനാട് മേപ്പാടി പുത്തുമലയിലുമായി ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. കവളപ്പാറയിൽ ആറുപേരുടെയും പുത്തുമലയിൽ ഒരാളുടെയും മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 121 ആയി. മലപ്പുറം ജില്ലയിൽമാത്രം 58 പേരുടെ മരണം സ്ഥിരീകരിച്ചു. കവളപ്പാറയിൽ സൂത്രത്തിൽ വിജയന്റെ ഭാര്യ വിശ്വേശ്വരി(48), കവളപ്പാറ കോളനിയിലെ ആനക്കാരൻ പാലൻ(78), പള്ളത്ത് ശിവന്റെ മകൾ ശ്രീലക്ഷ്മി(15), ചീരോളി ശ്രീധരൻ(60), കോളിയിലെ പെരകന്റെ ഭാര്യ ചീര(60) എന്നിവരുടെയും തിരിച്ചറിയാത്ത ഒരു പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച കണ്ടെത്തിയ തിരിച്ചറിയാതിരുന്ന മൃതദേഹം പള്ളത്ത് ശങ്കരന്റെ മകൻ ശിവന്റേ(43)താണെന്ന് തിരിച്ചറിഞ്ഞു. ഇവിടെനിന്ന് 46 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 13 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച ഹൈദരാബാദിൽനിന്നുള്ള നാഷണൽ ജിയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആറംഗ സംഘം ജി.പി.ആർ. (ഗ്രൗണ്ട് പെനിട്രേഷൻ റഡാർ) സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ചെളിയും വെള്ളവും നിറഞ്ഞതിനാൽ വിജയിച്ചില്ല. പ്രദേശത്ത് കനത്തമഴ പെയ്തിറങ്ങിയതിനാൽ വൈകീട്ട് നാലുമണിയോടെ തിരച്ചിൽ നിർത്തിവെക്കേണ്ടിവന്നു. തിങ്കളാഴ്ചയും തിരച്ചിൽ തുടരും. പുത്തുമലയിൽനിന്ന് ഞായറാഴ്ച ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് ദുരന്തസ്ഥലത്തുനിന്ന് ഏകദേശം ആറുകിലോമീറ്റർ അകലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് പാറക്കൂട്ടങ്ങൾക്കിടയിലായിരുന്നു. ഇത് എസ്റ്റേറ്റ് ജീവനക്കാരനായിരുന്ന അണ്ണയ്യന്റെ(54)താണെന്നു പറഞ്ഞ് ബന്ധുക്കളെത്തിയിരുന്നു. എന്നാൽ, സംസ്കാരച്ചടങ്ങിനിടെ രാത്രി എട്ടുമണിയോടെ പൊള്ളാച്ചി സ്വദേശിയും പുത്തുമലയിൽ കാണാതായയാളുമായ ഗൗരീശങ്കറിന്റെ ബന്ധുക്കളെത്തി മൃതദേഹത്തിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ജില്ലാഭരണകൂടം ചർച്ചകൾക്കൊടുവിൽ ഡി.എൻ.എ. ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. ഇതിനായി ഗൗരീശങ്കറിന്റെ സഹോദരന്റെ രക്തസാന്പിൾ ശേഖരിച്ചു. പുത്തുമലയിൽനിന്ന് 1000 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പുത്തുമലയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഇനിയും ആറുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ട്. content highlights: kavalappara land slide

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com