Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കവളപ്പാറ ദുരന്തം കേൾക്കുമ്പോൾ തന്നെ ഞെട്ടലുണ്ടാക്കുന്നു- മുഖ്യമന്ത്രി

കവളപ്പാറ: കേൾക്കുമ്പോൾ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽപ്പെട്ടവരെ പാർപ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷംസംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി രാവിലെ സന്ദർശിച്ചിരുന്നു. വലിയ പ്രയാസങ്ങളാണ് ഈ ഘട്ടത്തിൽ നമ്മൾ അനുഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ ജീവൻ നഷ്ടപ്പെട്ടു. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്. അതോടൊപ്പം വീടുകൾ നഷ്ടപ്പെട്ടവരും വീടിന് കേടുപാടുകൾ സംഭവിച്ചവരുമുണ്ട്. കൃഷിയിടങ്ങൾ തകർന്നുപോയ നിലയുണ്ട്. എന്നാൽ ഇതിനെയെല്ലാം ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്നാണ് നാം സ്വീകരിക്കേണ്ട നിലപാടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ അതിഭീകരമായ മഹാപ്രളയമുണ്ടായപ്പോൾ നമ്മുടെ നാട് ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. ഇതിന്റെ ഭാഗമായുള്ള പുനർനിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തവണയും നമുക്ക് കാലവർഷക്കെടുതി അനുഭവിക്കേണ്ടി വന്നത്. മഹാപ്രളയകാലത്ത് നമ്മൾ കാണിച്ച ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചതായിരുന്നു. അതുതന്നെയാണ് ഇത്തരം ആപത്ഘട്ടങ്ങളെ വിജയകരമായി അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന പ്രതീക്ഷ പകരുന്നത്. ഇതുപോലൊരു സമയത്ത് ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടത് ഒന്നിച്ചു നിൽക്കാനാണ്. ഒരുമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ്. കാലവർഷം കുറഞ്ഞുവെന്ന് തോന്നുന്നുണ്ടെങ്കിലും അടുത്ത മണിക്കൂറുകളിൽ എന്താണ് സംഭവിക്കുക എന്നത് ഉറപ്പിച്ച് പറയാൻ കഴിയില്ല. കേരളത്തിന്റെ ചില ഭാഗങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ പറയുന്നത്. ക്യാമ്പുകളിൽ കഴിയുന്ന എല്ലാവരെയും വീടുകളിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സാധ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് ദുരന്ത ബാധിതരുടെ കൂടെ സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:CM Pinarayi visit Malappuram Kavalappara flood Relief camp

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com