Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇനി വനിതാ ടിട്വന്റിയും

ക്രിക്കറ്റ് ആരാധകർക്ക് ഇനി ആവേശം കൊള്ളാം. കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടിട്വന്റി ക്രിക്കറ്റും ഉൾപ്പെടുത്തി. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2022 ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസ് മുതൽ വനിതാ ടിട്വന്റിയും ഉണ്ടാവും. എട്ട് ദിവസങ്ങളിലായി എട്ട് ടീമുകളാണ് ഗെയിംസിൽ മാറ്റുരയ്ക്കുക. ഇയ്യിടെ സമാപിച്ച ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സെമിഫൈനൽ നടന്ന എഡ്ജ്ബാസ്റ്റനാവും മത്സരവേദി. ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴു വരെയാണ് ഗെയിംസ്. 1998നുശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇടം പിടിക്കുന്നത്. അത്തവണ ക്വാലാലംപുരിൽ നടന്ന പുരുഷന്മാരുടെ 50 ഓവർ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു സ്വർണം. ഓസ്ട്രേലിയ വെള്ളിയും ന്യൂസീലൻഡ് വെങ്കലവും നേടി. അജയ് ജഡേജ നയിച്ച ഇന്ത്യ ഗ്രൂപ്പ് ബയിൽ ആന്റിഗ്വയ്ക്കും പിറകിൽ മൂന്നാമതായിരുന്നു. സച്ചിൻ, റിക്കി പോണ്ടിങ്, ജാക് കാലിസ് തുടങ്ങിയവരെല്ലാം ആ മത്സരത്തിൽ പങ്കെടുത്തിരുന്നു. വനിതാ ക്രിക്കറ്റിനും ആഗോള ക്രിക്കറ്റ് സമൂഹത്തിനും ഇതൊരു ചരിത്രനിമിഷമാണെന്ന് ഐ.സി.സി. ചീഫ് എക്സിക്യുട്ടീവ് മനു സാഹ്നി പറഞ്ഞു. മത്സരത്തിന്റെ നടത്തിപ്പ് തങ്ങളുടെ ചുമതലയായിരിക്കുമെന്ന് ഐ.സി.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു. അമ്പയർമാരെ ലഭ്യമാകുന്നതും തങ്ങളായിരിക്കുമെന്നും ഐ.സി.സി. വ്യക്തമാക്കി. Content Highlights:Womens T20 Cricket To Be Included In 2022 Commonwealth Games

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com