Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജനകീയ പ്രക്ഷോഭം ടെര്‍മിനലില്‍, ഹോങ്കോങ് വിമാനത്താവളത്തിലെ ചെക്ക് -ഇന്‍ നിര്‍ത്തി

ഹോങ്കോങ്: സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെസാരമായി ബാധിച്ചു. പ്രക്ഷോഭകർ ടെർമിനലുകളിൽ തടിച്ചു കൂടി പ്രതിഷേധം തുടങ്ങിയതോടെ ചെക് -ഇൻ നടപടികളുംനിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് ഹോങ്കോങ് വിമാനത്താവളത്തിലേക്ക് പ്രക്ഷോഭം വ്യാപിച്ചത്. ജനങ്ങൾ തടിച്ചുകൂടിയത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും പ്രാദേശിക സമയം നാലര മുതൽ എല്ലാ വിമാനങ്ങളുടെയും ചെക്ക് -ഇൻ നടപടികൾനിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. പ്രത്യേക ഭരണ പദവിയുള്ള ഹോങ്കോങിലെ കുറ്റവാളികളെ വിചാരണക്കായി ചൈന്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കുന്ന പുതിയ ബില്ലിനെതിരെയാണ് ജനങ്ങൾ പ്രക്ഷോഭവുമായി നിരത്തിലിറങ്ങിയത്. ചൈനക്ക് ഹോങ്കോങിന് മേൽ കൂടുതൽ അധികാരം നൽകുന്ന ബില്ലാണ് ഇതെന്ന് ജനങ്ങളുടെ വാദം. ഞായറാഴ്ച മാത്രം പത്തു ലക്ഷത്തോളം പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ചൈനീസ് സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കാനുള്ള കരിനിയമം എന്നാണ് ഹോങ്കോങിലെ ജനാധിപത്യവാദികൾ ബില്ലിനെ വിശേഷിപ്പിക്കുന്നത്. അവിടത്തെ ബിസിനസ് സമൂഹവും ബില്ലിന് എതിരാണ്. Content highlights:Hong Kong protest: Check-Ins Suspended At international Airport After Fresh Protests

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com