Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വിമാനം വേണ്ട, ജനങ്ങളോടു സംസാരിക്കാനുള്ള സ്വാതന്ത്ര്യം മതി, കശ്മീര്‍ ഗവര്‍ണറോട്‌ രാഹുല്‍

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാൻ ആവശ്യപ്പെട്ട സംസ്ഥാന ഗവർണർ സത്യപാൽ മാലിക്കിന് മറുപടിയുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാനുള്ള താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങൾക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം.- രാഹുൽ ട്വിറ്ററിൽ കുറിച്ചു. ജമ്മു കശ്മീരിൽനിന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ ഇവിടേക്ക് വരാൻ താൻ ക്ഷണിക്കുകയാണ്. വരാൻ വിമാനം അയക്കാം. വന്ന് സാഹചര്യങ്ങൾ പരിശോധിച്ചതിനു ശേഷം സംസാരിക്കൂവെന്നായിരുന്നു ഗവർണറുടെ വാക്കുകൾ. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാൽ ഇത്തരത്തിൽ സംസാരിക്കരുതെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുൽ എത്തിയത്. Dear Governor Malik, A delegation of opposition leaders & I will take you up on your gracious invitation to visit J&K and Ladakh. We won't need an aircraft but please ensure us the freedom to travel & meet the people, mainstream leaders and our soldiers stationed over there. https://t.co/9VjQUmgu8u — Rahul Gandhi (@RahulGandhi) August 13, 2019 content highlights:not aircraft but freedom to meet people rahul gandhi replies to jammu kashmir governor

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com