Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് മുത്തലാഖ് ചൊല്ലി, യുവാവ് അറസ്റ്റില്‍

ഹാപുർ (യു.പി): 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. മരുന്ന് വാങ്ങാനായാണ് യുവതി ഭർത്താവിനോട് പണം ആവശ്യപ്പെട്ടത്.തുടർന്ന് യുവാവ്തർക്കത്തിലേർപ്പെട്ട ശേഷം മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്ന്പുറത്താക്കിയെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയിൽ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. മുത്തലാഖ്ക്രിമിനൽ കുറ്റമാക്കി പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് പറഞ്ഞു. Content Highlights: man arrested for given triple talaq to wife after she asked 30 rupees to buy medicines

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com