Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അസീസിയയില്‍ വാഹനാപകടം: രണ്ട് ഇന്ത്യന്‍ ഹാജിമാരടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

അസീസിയ (മക്ക): ഹജ്ജ് കർമ്മം വിജയകരമായി പര്യവസാനിക്കവെ മക്കയിലെ അസീസിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ ഹാജിമാരടക്കം മൂന്ന് ഇന്തൃക്കാർ മരിക്കുകയും രണ്ട് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുജറാത്തിൽനിന്നും, ജാർഖണ്ഡിൽനിന്നുമുള്ള ഓരോ ഹാജിമാരും സൗദിയിലെ ദമ്മാമിൽനിന്ന് ഹജജ് സേവനത്തിനെത്തിയ ഒരു കർണ്ണാടക സ്വദേശിയുമടക്കം മൂന്നുപേരാണ് മരിച്ചത്. കൊയിലാണ്ടിയിൽ നിന്നും ഹജ്ജ് കർമ്മത്തിനെത്തിയ വനിതയ്ക്കും ജിദ്ദയിൽനിന്നുള്ള കെ.എം.സി.സി ഹജ്ജ് വളണ്ടിയറായ ഇക്ബാൽ മേലാറ്റൂർ എന്നയാൾക്കും പരിക്കേറ്റു. ഇക്ബാലിന് മുട്ടിനു താഴെയാണ് പരിക്ക്. ഹജ്ജ് കർമ്മം കഴിഞ്ഞ് അസീസിയയിലെ താമസ സ്ഥലത്തേക്ക് നടന്നുവന്ന ഹാജിമാർക്ക് വഴി പറഞ്ഞുകൊടുക്കവെയാണ് ഇക്ബാൽ അപകടത്തിൽപ്പെട്ടത്. മറ്റുള്ളവർ അസീസിയയിലെ താമസ സ്ഥലത്തേക്ക് ഹജ്ജ് കർമ്മം കഴിഞ്ഞ് നടന്നുവരികയായിരുന്നു. ഇവർക്കിടയിലേക്ക് ഹാജിമാരുമായി വന്ന സാപ്റ്റ്കോ ബസ്സ് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയാണ് അപകടം. ബസ് പത്തോളം വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ഹാജിമാരെയും വളണ്ടിയർമാരെയും ഇടിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരും അൽനൂർ ആശുപത്രിയിലാണുള്ളത്. Content Highlights:Three Indians killed in accident in Azizia

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com