Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ഭിന്നതാത്പര്യമില്ല'; ദ്രാവിഡിന്റെ നിയമനത്തിന് പച്ചക്കൊടി

മുംബൈ: മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിച്ച നടപടിക്ക് ബി.സി.സി.ഐ.യുടെ താത്കാലിക ഭരണസമിതിയായ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ (CoA) അംഗീകാരം. ദ്രാവിഡിന് ഭിന്നതാത്പര്യമൊന്നുമില്ലെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ലഫ്. ജനറൽ രവി തോഗ്ഡെ പറഞ്ഞു. ഇനി പന്ത് ബി.സി.സി.ഐ.യുടെ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട) ജസ്റ്റിസ് ഡി.കെ. ജയ്നിന്റെ കോർട്ടിലാണെന്നും തോഗ്ഡെ പറഞ്ഞു. ജസ്റ്റിസ് ഡി.കെ ജെയ്നാണ് ദ്രാവിഡിന് നോട്ടീസ് നൽകിയിരിക്കുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയെത്തുടർന്നാണ് ഡി.കെ ജെയ്ൻ, ദ്രാവിഡിനോട് വിശദീകരണം തേടിയത്. ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്സ്. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ദ്രാവിഡിനോട് നിർദേശിച്ചിരിക്കുന്നതെന്നും ഓഗസ്റ്റ് 16നകം അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ഡി.കെ ജെയ്ൻ പറഞ്ഞു. നേരത്തെ സച്ചിൻ തെണ്ടുൽക്കർക്കും വി.വി.എസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തിൽ ഡി.കെ ജെയ്ൻ നോട്ടീസ് അയച്ചിരുന്നു. ഈ നടപടിക്കെതിരേ സൗരവ് ഗാംഗുലി അടക്കമുള്ള നിരവധി താരങ്ങൾ രംഗത്തുവന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്നാണ് ഗാംഗുലി പ്രതികരിച്ചത്. രാഹുലിന്റെ കാര്യത്തിൽ ദിന്നതാത്പര്യങ്ങൾ ഒന്നും തന്നെയില്ല. നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമനത്തിനുള്ള തടസ്സങ്ങൾ ഞങ്ങൾ നീക്കം ചെയ്തു. ഞങ്ങൾക്ക് ഭിന്നതാത്പര്യമൊന്നും കണ്ടെത്താനായില്ല. ഓംബുഡ്സ്മാൻ അത്തരത്തിൽ ഭിന്നതാത്പര്യങ്ങൾ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ അതിന് ഞങ്ങൾ വിശദീകരണം നൽകും-കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ (CoA) യോഗത്തിനുശേഷം തോഗ്ഡെ പറഞ്ഞു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുമ്പോൾ ഇന്ത്യ സിമന്റ്സിലെ ജോലി രാജിവയ്ക്കുകയോ ലീവിൽ പ്രവേശിക്കുകയോ വേണമെന്നായിരുന്നു CoA ആവശ്യപ്പെട്ടത്. ജോലി രാജിവയ്ക്കുന്നതിന് പകരം ദ്രാവിഡ് ശബളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയാണുണ്ടായത്. ഇതിനെ തുടർന്നാണ് സഞ്ജീവ് ഗുപ്ത ഓംബുഡ്സ്മാന് പരാതി നൽകിയത്. Content Higlights:Rahul Dravid has no conflict of interest: CoA BCCI NCA

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com