Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധമായി - പ്രിയങ്ക

സോൻഭദ്ര (യു.പി): ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തു കളഞ്ഞത് ഭരണഘടനാ വിരുദ്ധമായ നടപടിയിലൂടെയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായിരുന്നു കേന്ദ്രസർക്കാരിന്റെ നീക്കമെന്നും യു.പിയിലെ സോൻഭദ്രയിൽ അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ടെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. അവയൊന്നും പാലിക്കപ്പെട്ടില്ല. ഭരണഘടന സംരക്ഷിക്കുന്നതിനാണ് കോൺഗ്രസ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. ബിജെപി ഒരാളുടെ വാക്കുകൾ മാത്രമാണ് കേൾക്കുന്നത്. എന്നാൽ കോൺഗ്രസിൽ എല്ലാവരുടെയും വാക്കുകൾക്ക് പ്രാധാന്യമുണ്ട്. ശരിയായ ചർച്ച നടത്തി മാത്രമെ കോൺഗ്രസ് തീരുമാനങ്ങളെടുക്കൂവെന്നും അവർ അവകാശപ്പെട്ടു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രിയങ്കയുടെ ആദ്യ പ്രതികരണമാണിത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്നും എം.പി സ്ഥാനത്തുനിന്നും രാജിവച്ചിരുന്നു. പ്രിയങ്കയ്ക്കൊപ്പം യു.പിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ജ്യോതിരാദിത്യ സിന്ധ്യയും മോദി സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത് കോണ്ഡഗ്രസിന് കനത്ത തിരിച്ചടിയായി. പിന്നാലെയാണ് വിഷയത്തിൽ പ്രിയങ്കയുടെ പ്രതികരണം. ഭൂമി തർക്കത്തെതുടർന്നുണ്ടായ വെടിവെപ്പിൽ 10 ഗോത്രവർഗ വിഭാഗക്കാരായ ഗ്രാമീണർ കൊല്ലപ്പെട്ട സോൻഭദ്രയിലെ ഉംഭ ഗ്രാമം സന്ദർശിക്കവെയാണ് പ്രിയങ്ക മാധ്യമങ്ങളോട് സംസാരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയ വാക്ക് പാലിക്കുന്നതിനാണ് വീണ്ടും സോൻഭദ്രയിൽ എത്തിയതെന്ന് അവർ പറഞ്ഞു. Content Highlights;J&K special status scrapped in unconstitutional manner: Priyanka

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com