Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സഹോദരന്റെ മരണത്തില്‍ പക;യുവാവിനെ കൊന്ന് ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തി

കുമ്പളം: എറണാകുളം നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തി. കുമ്പളം സ്വദേശി അർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂർ മേൽപ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിന് പടിഞ്ഞാറു ഭാഗത്തായി ആൾ താമസമില്ലാത്ത കണിയാച്ചാൽ ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് അർജുനെ കാണാതായതായി പനങ്ങാട് പോലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ രണ്ടാം തീയതി മുതൽ അർജുൻ (20) എന്ന വിദ്യാർഥിയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് വേണ്ടത്ര ഗൗരവത്തിൽ കേസന്വേഷണം നടത്തിയില്ല എന്ന് വ്യാപകമായി പരാതിയും ഉയർന്നിരുന്നു. കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകനാണ് അർജുൻ. അർജുന്റെ സുഹൃത്തുക്കളായ റോണി, നിപിൻ എന്നിവരെ സംശയിക്കുന്നതായി കാണാതായതായി കാട്ടിയ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, പനങ്ങാട് പോലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്ത് വിടുകയാണുണ്ടായത്. ബുധനാഴ്ച അർജുന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പോലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരിലൊരാളുടെ സഹോദരൻ അപകടത്തിൽ മരിച്ചത് അർജുൻ കാരണമാണെന്ന വിശ്വാസമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പോലീസ് പറഞ്ഞു. അപകട മരണം, വൈരാഗ്യം, ഒടുവിൽ അരുംകൊല കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ ബൈക്കോടിച്ചയാൾ കളമശ്ശേരിയിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചു. പിന്നിലിരുന്ന അർജുന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ഇതിനുശേഷം തന്റെ സഹോദരനെ അർജുൻ കൊണ്ടുപോയി കൊന്നതാണെന്ന തരത്തിൽ മരിച്ചയാളുടെ സഹോദരൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇയാൾക്ക് സഹോദരന്റെ മരണത്തിൽ അർജുനോടുണ്ടായ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവ ദിവസം കൂട്ടുകാരനെക്കൊണ്ട് അർജുനെ നെട്ടൂരിലേക്ക് പെട്രോൾ തീർന്നെന്ന കാരണം പറഞ്ഞ് വിളിച്ചുവരുത്തി. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം പ്രതികൾ നാലുപേരും ചേർന്ന് അർജുനെ മർദിച്ച ശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച സ്ഥലത്തു പോയി ഇൻക്വസ്റ്റ്, ഫോറൻസിക് നടപടികൾ കഴിഞ്ഞ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. Content Highlights: Murder, Eranakulam, Nettur

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com