കൊച്ചി: മാധ്യമ പ്രവർത്തകർക്കും ടെലിവിഷൻ പ്രവർത്തകർക്കുമുള്ള പ്രഥമ ഇസഡ് കെ. ലാന ടെക്നോളജീസ് ഡ്രീംസ് ആൻഡ് ഡ്രീസ് മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകരായ ശശികുമാറിനും തോമസ് ജേക്കബ്ബിനും സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ ആർ. ശ്രീകണ്ഠൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. കാർട്ടൂൺ പുരസ്കാരത്തിന് ഗോപീകൃഷ്ണനും (മാതൃഭൂമി) ഫോട്ടോഗ്രാഫി പുരസ്കാരത്തിന് സിദ്ദിക്കുൽ അക്ബറും (മാതൃഭൂമി) അർഹരായി. മികച്ച ടെലിവിഷൻ പ്രോഗ്രാം അവതാരകയായി ധന്യ വർമയും (കപ്പ ടി.വി.) മികച്ച വിമർശനാത്മക ഹാസ്യ പരിപാടിയായി ധിം തരികിട തോമും (മാതൃഭൂമി ന്യൂസ്) തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. Content Highlights: Cartoonist Gopikrishnan, Photographer Sidhiqul Akbar, Dhanya varma, Mathrubhumi