Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
യൂബര്‍ ടാക്‌സിയില്‍ നിന്ന് നടിയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

പ്രമുഖ ബംഗാളി നടിയെ യൂബർ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റു ചെയ്തു. ബുധനാഴ്ച്ച കൊൽക്കത്തയിൽ വച്ചാണ് സംഭവം അരങ്ങേറുന്നത്. ബംഗാളി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സ്വാസ്തിക ദത്ത സംഭവം ഫേസ്ബുക്ക് പോസ്റ്റായി പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡ്രൈവറുടെ ഫോട്ടോ സഹിതമായിരുന്നു നടിയുടെ പോസ്റ്റ്. കാലത്ത് വീട്ടിൽ നിന്നും സ്റ്റുഡിയോയിൽ നടക്കുന്ന ഷൂട്ടിന് പോകാനായാണ് നടി യൂബർ ഓൺലൈൻ ടാക്സി സേവനം വഴി കാർ ബുക്ക് ചെയ്തത്. കാർ വന്നപ്പോൾ താനതിൽ കയറിയെന്നും ഡ്രൈവർ പാതി വഴിയിൽ വച്ച് തന്നോട് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്നും നടി പേസ്ബുക്കിൽ കുറിച്ചു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോൺ നമ്പറും കാറിന്റെ നമ്പർ പ്ലേറ്റും സഹിതമാണ് നടിയുടെ കുറിപ്പ്. നടുറോഡിൽ കാർ നിർത്തി ആപ്പിൽ ട്രിപ് ക്യാൻസൽ ചെയ്തു. എന്നിട്ട് എന്നോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഞാൻ വിസ്സമ്മതിച്ചപ്പോൾ കാർ എതിർവശത്തേക്ക് തിരിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാൻ പുറപ്പെട്ടു. അശ്ലീല ഭാഷയിൽ സംസാരിക്കാനും തുടങ്ങി. പെട്ടെന്ന് ഡോർ തുറന്ന് അയാളെന്നെ തള്ളിയിറക്കുകയായിരുന്നു. ഞാൻ ദേഷ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി സ്വന്തം സുഹൃത്തുക്കളെ വരെ വിളിച്ചു വരുത്തുകയായിരുന്നു. ഷൂട്ടിനെത്താൻ വൈകുമെന്നതിനാൽ പെട്ടെന്നു തന്നെ സെറ്റിലെത്തുകയായിരുന്നു,പിന്നീട് പിതാവിനോട് സംസാരിച്ച് നിയമനടപടികൾ കൈക്കൊള്ളണമെന്ന് തീരുമാനിക്കുകയായിരുന്നു. കൊൽക്കത്തയിലെഇ എം ബൈപാസിനടുത്തുള്ള ഒരു റെസ്റ്റോറന്റിനു സമീപം രാവിലെ 8.15 മുതൽ 8.45 വരെയുള്ള സമയത്താണ് ഈ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയതെന്നും നടി പറയുന്നു. തനിക്കാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ആ ഷോക്കിൽ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും അവർ പറയുന്നു. നടിയുടെ പരാതിയിൽ കൊൽക്കത്ത പോലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. Content Highlights :bengali television actress swastika dutta was pulled out from uber taxi car driver arrested

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com