Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചെറിയ ഭീകര സംഘടനകള്‍ക്ക് സഹായം: ഇന്ത്യയ്‌ക്കെതിരെ പുതിയ നീക്കവുമായി ഐഎസ്‌ഐ

ന്യൂഡൽഹി: ഭീകരവാദ വിഷയത്തിൽ ആഗോള തലത്തിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ പാകിസ്താനിലെ പ്രധാനപ്പെട്ട ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ പാകിസ്താനിൽ തന്നെ പ്രവർത്തിക്കുന്ന ചെറിയ ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകാൻ പാക് ചാര ഏജൻസിയായ ഐഎസ്ഐ നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ നീക്കങ്ങളെ തുടർന്ന് ലഷ്കർ ഇ തോയ്ബ, ഹിസ്ബുൾ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾക്ക് മേൽ നടപടിയെടുക്കാൻ പാകിസ്താന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിരുന്നു. ഇതേതുടർന്ന് ദീർഘകാലമായി പാകിസ്താനിൽ പ്രവർത്തിക്കുന്ന എട്ട് ഭീകരവാദ സംഘടനകളെയാണ് ഐഎസ്ഐ നോട്ടമിട്ടിരിക്കുന്നത്. സിപാ ഇ സഹാബ, ജെയ്ഷ് ഉൾ അദിൽ, ലഷ്കർ ഇ ഒമർ, അൽ ബാദർ, ലഷ്കർ ഇ ജാങ്ഗ്വി, തെഹ്രീക് ഉൾ മുജാഹിദീൻ, അൽ ഉമർ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകളുമായി ഐഎസ്ഐ ബന്ധപ്പെടുന്നുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബാലകോട്ടെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഇന്ത്യയ്ക്കെതിരായ തന്ത്രങ്ങളിൽ പാകിസ്താൻ മാറ്റം വരുത്തുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഭീകരസംഘടനകളുമായി ഐഎസ്ഐ കൂട്ടുകൂടാൻ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്താന് മേൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയിൽ പാകിസ്താൻ ഉൾപ്പെടാനുള്ള സാധ്യതകൾ വർധിക്കുകയും ചെയ്തതോടെ ലഷ്കർ ഇ തോയ്ബ, ഹിസ്ബുൾ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾക്കെതിരെ പാകിസ്താൻ മുഖംമിനുക്കൽ നടപടികളെടുത്തിരുന്നു. ഇതിന്റെ മറവിലാണ് പുതിയ കൂട്ടുകെട്ടുകൾക്ക് ഐഎസ്ഐ തയ്യാറാകുന്നത്. Content Highlights: ISI, Pakistan, Terrorism, India

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com