Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബിജെപിയില്‍ ചേര്‍ന്ന ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍, അമിത്ഷായെ കാണും

ന്യൂഡൽഹി: ബി.ജെ.പി.യിൽ ചേർന്ന ഗോവയിലെ 10കോൺഗ്രസ് എം.എൽ.എമാർ ഡൽഹിയിലെത്തി. വ്യാഴാഴ്ച ഇവർ ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായെയും ദേശീയ വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയെയും കാണും. ഗോവയിലെ ബി.ജെ.പി. മുഖ്യമന്ത്രി പ്രമോദ് സാവന്തും എം.എൽ.എമാർക്കൊപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്. ഗോവയിലെ പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്ലേക്കർ ഉൾപ്പെടെയുള്ള 10 കോൺഗ്രസ് എം.എൽ.എമാരാണ് കഴിഞ്ഞദിവസം പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേക്കേറിയത്. ബുധനാഴ്ച വൈകിട്ട് ഇവർ സ്പീക്കറെ നേരിൽക്കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പാർട്ടിവിട്ട എം.എൽ.എമാർ ബി.ജെ.പി. ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പറന്നത്. അതിനിടെ, പുതുതായി വന്ന എം.എൽ.എമാർക്ക് വേണ്ടി മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമായ മറുപടി നൽകിയില്ല. ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച വരെ ഇക്കാര്യത്തിൽ തനിക്ക് ഒന്നുംപറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗോവയിലെ 15 കോൺഗ്രസ് എം.എൽ.എമാരിൽ 10 പേരാണ് കഴിഞ്ഞദിവസം കൂട്ടത്തോടെ ബി.ജെ.പി.യിൽ ചേർന്നത്. ഇതോടെ പ്രതിപക്ഷമായ കോൺഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. പുതുതായി 10എം.എൽ.എമാർ കൂടിയെത്തിയതോടെ നേരത്തെ 17 എം.എൽ.എമാരുണ്ടായിരുന്ന ബി.ജെ.പിയുടെ അംഗസംഖ്യ 27 ആയി ഉയരുകയും ചെയ്തു. 10 പേരും ഒരുമിച്ച് പാർട്ടിവിട്ടതിനാൽ ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് എം.എൽ.എമാർക്ക് കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്നാണ് സൂചന. നിലവിൽ ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഗോവയിൽ ബി.ജെ.പി.യുടെ ഭരണം. Content Highlights:ten congress mlas from goa who merged with bjp arrives in delhi to meet amit shah

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com