Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നിരത്തില്‍ ഇനി കേരളത്തിന്റെ സ്വന്തം നീം-ജി ഓട്ടോ; കെ.എ.എല്ലിന്റെ ഇ-ഓട്ടോ നിര്‍മാണം തുടങ്ങി

ആറാലുംമൂട് കേരള ഓട്ടോമൊബൈൽസിൽ ഇലക്ട്രിക് ഓട്ടോ റിക്ഷ(ഇ-ഓട്ടോ) നീം-ജി ഓട്ടോയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണം തുടങ്ങി. നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തെ ഇ-വാഹനങ്ങളുടെ നാടാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇ-കാറുകളും ഇ-ബസുകളും ഇ-ബോട്ടുകളുമുണ്ട്. കെ.എ.എല്ലിൽനിന്ന് ഇ-ഓട്ടോയും ഇ-മുച്ചക്ര സ്കൂട്ടറും പുറത്തിറങ്ങും. ഇത്തരത്തിൽ ഇ-വാഹനങ്ങളുടെ കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇ-ഓട്ടോയുടെ നിർമാണത്തോടെ കെ.എ.എൽ. ദേശീയപ്രശസ്തി നേടിക്കഴിഞ്ഞു. ഇ-ഓട്ടോകൾ സംസ്ഥാനത്തു വ്യാപകമാക്കും. അടിക്കടി വർധിക്കുന്ന ഇന്ധനവിലയിൽനിന്നും അന്തരീക്ഷ മലിനീകരണത്തിൽനിന്നും മുക്തി നേടാൻ ഇ-വാഹനങ്ങൾ വ്യാപകമാക്കും. ഇതോടൊപ്പം ഇ-വാഹനങ്ങളുടെ ചാർജിങ് കേന്ദ്രങ്ങൾ വർധിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇ-വാഹനങ്ങളുടെ നിർമാണത്തിനായി നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷനായി. കെ.എസ്.ആർ.ടി.സി.യ്ക്കു വേണ്ടി ഇ-ബസുകൾ കെ.എ.എൽ. നിർമിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. വികലാംഗ കോർപ്പറേഷനുവേണ്ടി നിർമിച്ച മുച്ചക്ര സ്കൂട്ടറിന്റെ താക്കോൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹന് കൈമാറി ഉദ്ഘാടനം ചെയ്തു. കെ.എ.എൽ. എം.ഡി. എ.ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ.മാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ, ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ്, പ്ലാനിങ് ബോർഡംഗം കെ.രഘുരാമൻ തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ കരമന ഹരി സ്വാഗതവും ഡയറക്ടർ സത്യചന്ദ്രൻ നന്ദിയും പറഞ്ഞു. 1988-ൽ ഡീസൽ ഓട്ടോകളുടെ നിർമാണം തുടങ്ങിയ കെ.എ.എൽ., ഡീസൽ ഓട്ടോകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കാരണം മൂന്നു വർഷം മുൻപ് നിർമാണം നിർത്തി. 2018 ജൂണിലാണ് ഇ-ഓട്ടോ പദ്ധതിയുടെ പ്രോജക്ട് തയ്യാറാക്കിയത്. ആറു മാസത്തിനകം ഇ-ഓട്ടോയുടെ പ്രോട്ടോടൈപ്പ് നിർമിച്ചു. എ.ആർ.എ.ഐ.യുടെ അംഗീകാരം കഴിഞ്ഞ മാസം 19-ന് ലഭിച്ചു. ഇ-ഓട്ടോയ്ക്ക് എ.ആർ.എ.ഐ.യുടെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാസ്ഥാപനമാണ് കെ.എ.എൽ. ഇ-ഓട്ടോയ്ക്ക് പുറമേ മുച്ചക്ര സ്കൂട്ടർ, ഐ.എസ്.ആർ.ഒ.യ്ക്കു വേണ്ടി സ്പെയർ പാർട്സ്, കയർ മിഷണറി മാനുഫാക്ച്ചറിങ് കോർപ്പറേഷനുവേണ്ടി യന്ത്രങ്ങൾ എന്നിവയും കെ.എ.എല്ലിൽനിന്നു നിർമിക്കുന്നുണ്ട്. Content Highlights:KAL Electric Auto Production Starts

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com