Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ദിരാ ജയ്‌സിങ്ങിന്റേയും ആനന്ദ് ഗ്രോവറിന്റേയും വസതികളിലും ഓഫീസിലും സി ബി ഐ റെയ്ഡ്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരും ദമ്പതിമാരുമായ ഇന്ദിരാ ജെയ്സിങ്ങിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി. ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോയേഴ്സ് കളക്ടീവ് എന്ന സന്നദ്ധ സംഘടന വിദേശത്തുനിന്ന് ധനസഹായം സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തി സി ബി ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ഡൽഹിയിലെയും മുംബൈയിലെയും വീടുകളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തിയത്. വിദേശഫണ്ട് ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യക്ക് പുറത്ത് ചെലവഴിച്ചുവെന്നുമാണ് സി ബി ഐയുടെ ആരോപണം. 2009-14 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായി ഇന്ദിര പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ സന്നദ്ധ സംഘടനയ്ക്കു ലഭിച്ച സംഭാവനകളിലാണ് ക്രമക്കേട് നടന്നതെന്നും സി ബി ഐ ആരോപിക്കുന്നു. content highlights:cbi raid at indira jaising and anand grovers house and offices

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com