വാഷിങ്ടൺ: ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമം നടത്തിയതായി അമേരിക്ക. ഇറാൻ റെവലൂഷണറി ഗാർഡിന്റെഅഞ്ച് സായുധ ബോട്ടുകൾ ഉപയോഗിച്ച് ബിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എന്നാൽ എണ്ണക്കപ്പലിന് അകമ്പടിയായുണ്ടായിരുന്ന ബ്രിട്ടീഷ് നാവികസേനാ കപ്പൽഇവർക്ക് നേരെ തോക്ക് ചൂണ്ടിയതോടെ ബോട്ടുകൾശ്രമത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നുംഅമേരിക്ക അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷം ഹോർമുസ് കടലിടുക്ക് കടക്കുമ്പോളാണ് ഇറാനിയൻ ബോട്ടുകൾ എണ്ണക്കപ്പലിന് നേരെ തിരിയുകയും കപ്പൽഇറാൻ അതിർത്തിയിലേക്ക് നിർത്തണമെന്നുംആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന എച്ച്.എം.എസ്.മോൺട്രോസ് ഇവയ്ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ കപ്പൽ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ നിന്ന് സംഘം പിന്മാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ തെറ്റിച്ചതായി ആരോപിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടു പോയഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടൻപിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻബ്രിട്ടന് മുന്നറിയിപ്പ് നൽകിയിരുന്നു. Content Highlights:Iranian boats, British oil tanker