Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് ; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറി. വായു എന്നാണ് ചുഴലിക്കാറ്റിന്റെ പേര് നൽകിയിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയോടെ തീവ്രചുഴലിക്കാറ്റായി വായു ഗുജറാത്ത് തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഗുജറാത്തിലെ പോർബന്തർ, മഹുവാ, വെരാവൽ തീരങ്ങളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലാകും വായു ഗുജറാത്ത് തീരത്ത് വീശുക. ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളോടും കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കടലിലുള്ള മത്സ്യത്തൊഴിലാളികളോട് ഉടൻ അടുത്ത തീരത്ത് എത്താനും നിർദേശം നൽകി. ചുഴലിക്കാറ്റ് കടന്നുപോകുന്നകർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 4.5 മീറ്റർ ഉയരത്തിൽ തിരമാല അടിക്കാനും സാധ്യതയുണ്ട്. വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളാതീരത്തും ശക്തമായ കാറ്റ് വീശും. 60 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റുവീശാൻ സാധ്യതയുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. വായു ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ട കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശമുണ്ട്. ഇന്നു വൈകിട്ടോടെ വായു മണിക്കൂറിൽ 115 കിലോമീറ്റർ ശക്തിപ്രാപിക്കാൻ ഇടയുണ്ട്. മലബാർ മേഖലയിലെ അടിവാരം, താമരശ്ശേരി, കോടഞ്ചേരി തുടങ്ങിയ മലയോരപ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ശക്തമായി മഴ പെയ്യുന്നുണ്ട്. തീരപ്രദേശത്ത് ജാഗ്രതാ നിർദേശം തുടരുകയാണ്. വള്ളങ്ങളിലും മറ്റും മത്സ്യബന്ധനത്തിനു പോകുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സൗരാഷ്ട്ര, കച്ച് മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്തമഴയും കാറ്റും നാശനഷ്ടം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴപെയ്യാം. ചൊവ്വാഴ്ച കേരള, കർണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 85 കിലോമീറ്റർവരെയാവും. 13-ന് മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റർ വേഗത്തിലും കാറ്റുവീശുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. യെല്ലോ അലർട്ട് ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് യെല്ലോ അലർട്ട് നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഓറഞ്ച് അലർട്ട് നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ content highlights:cyclonic storm vayu moves towards gujarat coast

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com