Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബ്രിസ്‌റ്റോളില്‍ ചൊവ്വാഴ്ച ഏഷ്യന്‍ ശക്തികളുടെ പോരാട്ടം; ലങ്കയ്ക്ക് ബംഗ്ലാ വെല്ലുവിളി

ബ്രിസ്റ്റോൾ: ലോകകപ്പ് ക്രിക്കറ്റിൽ ചൊവ്വാഴ്ച ഏഷ്യൻ ടീമുകളുടെ പോരാട്ടം. ബ്രിസ്റ്റോളിൽ മുൻചാമ്പ്യൻമാരായ ശ്രീലങ്കയുടെ എതിരാളികൾ ബംഗ്ലാദേശാണ്. മൂന്നു മത്സരങ്ങളിൽനിന്ന് മൂന്നുപോയന്റുള്ള ശ്രീലങ്കയ്ക്കും രണ്ടുപോയന്റുള്ള ബംഗ്ലാദേശിനും മുന്നോട്ടുപോകാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ന്യൂസിലാൻഡിനോട് തോറ്റ ശ്രീലങ്ക അഫ്ഗാനിസ്താനെതിരായ മത്സരം മാത്രമാണ് ജയിച്ചത്. പാകിസ്താനുമായുള്ള മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. അവസാന മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചത് ലങ്കയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരേ കഷ്ടിച്ചാണ് ലങ്ക വിജയം നേടിയത്. ലങ്കൻ നിരയിൽ കരുണരത്നയൊഴിച്ച് ബാക്കി ഒരു താരവും ഫോമിലല്ല. ബൗളിങ് നിരയ്ക്ക് സ്ഥിരതയുമില്ല. മറുവശത്ത് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് തുടങ്ങിയ ബംഗ്ലാദേശ് അടുത്തമത്സരങ്ങളിൽ ന്യൂസിലാൻഡിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെടുകയായിരുന്നു. ബ്രിസ്റ്റോളിൽ ഇന്ത്യൻ സമയം മൂന്നുമണിക്കാണ് മത്സരം തുടങ്ങുന്നത്. ഓൾറൗണ്ടർ ഷാകിബ് അൽ ഹസന്റെ മിന്നുന്ന ഫോമിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളത്രയും കുടികൊള്ളുന്നത്. രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 260 റൺസുമായി ലോകകപ്പിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനത്താണ് ഷാകിബ്. മോശമല്ലാതെ പന്തെറിയുന്ന ബൗളർമാരും അവസരത്തിനൊത്തുയർന്നാൽ ശ്രീലങ്കയെ കീഴ്പ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. മറുവശത്ത് ബാറ്റിങ് നിരയിൽനിന്ന് പ്രതീക്ഷിച്ച മികവ് പുറത്തുവരാത്തതിന്റെ ആശങ്കയിലാണ് ശ്രീലങ്ക. ന്യൂസീലൻഡിനെതിരേ 136 റൺസിന് പുറത്തായ ലങ്ക അഫ്ഗാനിസ്താനെതിരേ 201 റൺസിനും പുറത്തായിരുന്നു. Content Highlights:bangladesh vs sri lanka rain a threat as asian tie

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com