Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബാലഭാസ്‌കറിന്റെ മരണം: കെ.എസ്ആര്‍.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴി വീണ്ടും എടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദൃക്സാക്ഷി കെ എസ് ആർ ടി സി ഡ്രൈവർ അജിയുടെ വിശദമായ മൊഴി ക്രൈം ബ്രാഞ്ച് ഇന്നു വീണ്ടും രേഖപ്പെടുത്തും. അപകടദിവസം ബാലഭാസ്കറിന്റെ കാറിനൊപ്പം മറ്റൊരു വെള്ള സ്വിഫ്റ്റ് കാർ കണ്ടതായി അജി കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിനോടു വെളിപ്പെടുത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അജിയുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ്, ബാലഭാസ്കറിന്റെ വാഹനത്തിനു പിന്നാലെ ഒരു വെള്ള സ്വിഫ്റ്റ് കാർ ആറ്റിങ്ങൽ മുതൽ പള്ളിപ്പുറം വരെയുണ്ടായിരുന്നുവെന്നും ഇതിനു ശേഷം ആ കാർ കാണാതായെന്നും അജി വെളിപ്പെടുത്തൽ നടത്തിയത്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ ആയിരുന്നെന്ന് മൊഴി നൽകിയ ഏകവ്യക്തിയും അജിയാണ്. അർജുനാണ് വാഹനം ഓടിച്ചതെന്നാണ് മറ്റൊരു ദൃക്സാക്ഷി നന്ദു, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി തുടങ്ങിയവർ മൊഴി നൽകിയിരിക്കുന്നത്. ബാലഭാസ്കർ ആയിരിക്കാം വാഹനം ഓടിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ അജി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുകയായിരുന്നു. content highlights:crime branch will record statement of ksrtc driver aji in connection with balabhaskar accident death

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com