Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മലിയില്‍ വംശഹത്യ, നൂറ് കണക്കിനാളുകളെ ചുട്ടു കൊന്നു

ബമാകോ: ആഫ്രിക്കൻ രാജ്യമായമലിയിൽ തദ്ദേശിയരായ ഡോഗോൺ ഗോത്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. മോപ്തി മേഖലയിലെ സൊബാനെ കൗവിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. 95 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 19 പേരെ കാണാതായിട്ടുണ്ട്. മൃതദേഹങ്ങളിലേറെയും കത്തിക്കരിഞ്ഞ നിലയിലാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഡോഗോൺ വംശജരും ഫുലാനി വംശജരും തമ്മിൽ സംഘർഷം മലിയിൽ പതിവാണ്. മൂന്നാഴ്ചമുമ്പ് ഡോഗോൺ വംശജർ ഫുലാനി ഗോത്രത്തിലെ 160 പേരെ കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. മോട്ടോർബൈക്കിലും വാനിലുമായി എത്തിയ ആയുധ ധാരികൾ ഗ്രാമം വളയുകയും ആരെയും രക്ഷപ്പെടാൻ അനുവദിക്കാതെ ആക്രമിക്കുകയായിരുന്നു. ആരെയും വെറുതെ വിട്ടില്ല, പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും അവർ കൊന്നു തള്ളി, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ മാധ്യമളോട് പറഞ്ഞു. ഡോഗോൺ ഫുലാനി സംഘർഷം നൂറ്റാണ്ടുകളായി മലിയിൽ പരമ്പരാഗത രീതിയിൽ കർഷകവൃത്തി ചെയ്ത് ജീവിക്കുന്നവരാണ് ഡോഗോൺ വിഭാഗക്കാർ. എന്നാൽ ഫുലാനികൾ നാടോടികളാണ് അവർ ഒരു മേഖലയിൽ നിന്ന് മറു മേഖലയിലേക്ക് കുടിയേറിക്കൊണ്ടിരിക്കും. പണ്ടു മുതലേ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നെങ്കിലും 2012ൽ വടക്കൻ മലിയിൽ ഇസ്ലാമിക തീവ്രവാദ സംഘത്തിന്റെ ഉദയത്തോടെയാണ് സംഘർഷം രൂക്ഷമാവുന്നത്. തീവ്രഇസ്ലാമിക സംഘങ്ങളുമായി ഫുലാനിക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്. ആക്രമണത്തിൽ മൂന്നിലൊന്ന് തദ്ദേശീയരാണ് കൊല്ലപ്പെട്ടത്. മാർച്ചിൽ ഫുലാനി വിഭാഗത്തിലെ 130 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡോഗോണുകളുടെ പരമ്പരാഗത വേഷം ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. ഡോഗോൺ ഫുലാനി സംഘർഷം രൂക്ഷമാവാൻ കാരണം തീവ്രവാദ സംഘമാണെന്ന് യുഎൻ നേരത്തെ നിരീക്ഷിച്ചിരുന്നു. ഉത്തരമലിയിൽ അനേകം ഇസ്ലാമിക് സംഘങ്ങളുണ്ട്. 2013ഓടെ രാജ്യത്തിന്റെപകുതിയുംഅവരുടെ നിയന്ത്രണത്തിലും അധീനതയിലുമാണ്. content highlights:Mali attack, 100 killed

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com