Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അഴിമതിയും ലൈംഗീകാരോപണവും: 12 മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിർബന്ധിത വിരമിക്കൽ

ന്യൂഡൽഹി:ലൈംഗിക പീഡനവും തട്ടിപ്പും കൈക്കൂലിയും ഉൾപ്പെടെയുള്ളകുറ്റകൃത്യങ്ങൾആരോപിക്കപ്പെട്ട 12 മുതിർന്ന റവന്യു ഉദ്യോഗസ്ഥർ നിർബന്ധിത വിരമിക്കലിന് വിധേയരാവുന്നു. ഉദ്യോഗസ്ഥതലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർഇത്തരമൊരു നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് സർക്കുലർ കേന്ദ്രം പുറത്തു വിട്ടു. ഇന്ത്യൻ റവന്യു സർവ്വീസിൽ വിരമിക്കലിന് വിധേയരാവുന്ന12 ഉദ്യഗസ്ഥരിൽഏഴ് പേർ കമ്മീഷണർമാരാണ്. ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണൽ കമ്മീഷണർമാരും ഒരു അസിസ്റ്റന്റ് കമ്മീഷണറും വിരമിക്കുന്നവരിൽ ഉൾപ്പെടും. റവന്യു വകുപ്പിലെ ഏറ്റവും ഉയർന്ന തസ്തികകളിലൊന്നാണ് കമ്മീഷണർ പദവി. ഇനി ആരും മോഷ്ടിക്കുകയുമില്ല ഇനിയതിന് ആരെയും അനുവദിക്കുകയുമില്ല എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണക്കിലെടുത്ത്കൊണ്ടുള്ള നടപടിയാണിതെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. തിങ്കളാഴ്ചയാണ് സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇൻകംടാക്സ് ജോ. കമ്മീഷണർ അശോക് കുമാർ അഗർവാൾ, കമ്മീഷണർമാരായ സഞ്ജയ്കുമാർ ശ്രീവാസ്തവ, അലോക് കുമാർ മിത്ര, അരുലപ്പ, അജോയ് കുമാർ സിംഗ്, ബി രാജേന്ദ്രപ്രസാദ്, ഹോമി രാജവംസ്, സ്വേതബ് സുമൻ, അഡീഷണൽ കമ്മീഷണർ അന്ദാസു രവീന്ദർ, വിവേക് ബത്ര, ചന്ദർ സെയ്ൻ ബാരതി, അസിസ്റ്റന്റ് കമ്മീഷണർ രാംകുമാർ ഭാഹഗവ എന്നിവരാണ് നിർബന്ധിത വിരമിക്കലിന് വിധേയരാവുന്നത്. ഇവരിൽ ചിലർക്കെതിരേ കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ നേരിടുകയാണ്. ഇതിലൊരാൾ 1994മുതൽ 2014വരെ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനാണെന്നും കേന്ദ്രവൃത്തങ്ങൾ പറയുന്നു. കണക്കിൽപ്പെടാത്ത കോടികളുടെ ആസ്തിയുള്ളവരാണ് ഇവരിൽ ചിലർ. content highlights: 12 Top Tax Officers were asked To Retire Amid Corruption and Sex Harassment Probes

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com