Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പഞ്ചാബില്‍ കുഴല്‍ കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചു. അഞ്ചുദിവസത്തോളം കുഴൽകിണറിൽ കുടുങ്ങിക്കിടന്നതിന് ശേഷം ഇന്ന് രാവിലെയാണ് കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫത്തേഹ്വീർ സിങ് എന്ന ബാലനാണ് മരിച്ചത്. ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ 115 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. സൈന്യത്തിലെയും ദേശീയദുരന്തനിവാരണസേനയിലെയും 26 അംഗ ദൗത്യസംഘം രാപകൽ ഭേദമന്യേ നടത്തിയ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞുവീണയിടത്തിന് സമാന്തരമായെടുത്ത കുഴിയിൽനിന്ന് 36 ഇഞ്ച് വ്യാസത്തിൽ ഒരു കുഴൽ കിണറിന്റെ അടിവശത്തേക്ക് ബന്ധിപ്പിച്ച് ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി കുട്ടിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സിമന്റ് ചാക്കുകൊണ്ട് അടച്ചിരുന്ന കുഴൽക്കിണറിലേക്ക് ജൂൺ ആറിന് വൈകീട്ട് നാലോടെയാണ് ഫത്തേഹ്വീർ സിങ് വീണത്. ജൂൺ എട്ടിന് രാവിലെ അഞ്ചിനാണ് കുഞ്ഞിന്റെ അനക്കം ഒടുവിൽ റിപ്പോർട്ടുചെയ്തത്. ഇതിന് ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അഞ്ചുദിവസത്തോളമാണ് കുട്ടി കുഴൽകിണറിനുള്ളിൽ കുടുങ്ങിക്കിടന്നത്. നാലുദിവസം കഴിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ പ്രകോപിതരായ ജനനക്കൂട്ടം റോഡുപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ 24 മണിക്കൂറിനുള്ളിൽ തുറന്നുകിടക്കുന്ന മുഴുവൻ കുഴൽ കിണറുകളും അടയ്ക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീനന്ദർ സിങ് ഉത്തരവിട്ടിട്ടുണ്ട്. #WATCH Punjab: Two-year-old Fatehveer Singh, who had fallen into a borewell in Sangrur, rescued after almost 109-hour long rescue operation. He has been taken to a hospital. pic.twitter.com/VH6xSZ4rPV — ANI (@ANI) June 11, 2019 C0ntent Highlights: Two-year-old Fatehveer Singh, who had fallen into a borewell in Sangrur, has passed away

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com