Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മോദിയുടേത് കാപട്യം; ഇന്ത്യയെ വിഭജിക്കുന്നത് ബിജെപി അജണ്ടയെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ മൂന്നു തലമുറകളെ തകർത്തത്മുഫ്തി, അബ്ദുള്ള കുടുംബങ്ങളാണെന്ന മോദിയുടെ ആരോപണത്തിന് മറുപടിയുമായി മെഹബൂബ മുഫ്തി രംഗത്ത്. മോദിയുടെ പരാമർശത്തെതിരഞ്ഞെടുപ്പിന് മുമ്പുള്ള കാപട്യമെന്നാണ് മെഹ്ബൂബ വിശേഷിപ്പിച്ചത്. കശ്മീരിലെ രാഷ്ട്രീയ കുടുംബങ്ങളെ തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമിക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അതേ പാർട്ടികളുമായി സഖ്യമുണ്ടാക്കാനായി ദൂതന്മാരെ അയക്കുമെന്നും ഇതൊക്കെ എന്തിന് വേണ്ടിയാണെന്നുംമെഹബൂബ ചോദിച്ചു. 1999 ൽ നാഷണൽ കോൺഫറൻസുമായും 2015 ൽ പിഡിപിയുമായും അവർ സഖ്യമുണ്ടാക്കി. അതിന് ശേഷം എന്തിനാണ് ഭരണഘടയുടെ ആർട്ടിക്കിൾ 350 പ്രയോഗിക്കുന്നതെന്നും മെഹബൂബ ചോദിക്കുന്നു.ബിജെപിയുടെ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നാടുകടത്തുകയെന്ന നശീകരണ അജണ്ടയാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നും മെഹബൂബ ആരോപിച്ചു. Why does PM bash political families pre elections & then sends his envoys to stitch alliances with the very same parties? NC in 99 & PDP in 2015. Why do they choose power over Article 370 then ? BJP with its noxious agenda of banishing Muslims & minorities wants to divide India https://t.co/8vNDz6WmjJ — Mehbooba Mufti (@MehboobaMufti) April 14, 2019 നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ജമ്മു കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി, പ്രസിഡന്റ് എന്നീ പദവികൾ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. കത്വയിൽ നടന്ന ബിജെപി റാലിയിൽ ഇതിന് മറുപടി നൽകവേയാണ് മുഫ്തി, അബ്ദുള്ള കുടുംബങ്ങൾ കശ്മീരിലെ തലമുറകളെ തകർത്തവരാണെന്നും ഇന്ത്യയെ വിഭജിക്കാൻ അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചത്. ഇതിന് പിന്നാലെ ഒമർ അബ്ദുള്ളയും മോദിയെ വിമർശിച്ച് രംഗത്ത് വന്നു. 2014 ൽ ഞങ്ങൾ രണ്ടു കുടുംബങ്ങളെയും ജമ്മു കശ്മീരിൽ നിന്ന് തുരത്തുമെന്ന് മോദി പറഞ്ഞു. എന്നാൽ ഒരു കുടുംബത്തേപ്പോലും തുരത്തിയില്ലെന്നു മാത്രമല്ല മുഫ്തി കുടുംബത്തിലെ രണ്ടുപേർ ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇപ്പോൾ 2019 ൽ വീണ്ടും മോദി അതുതന്നെയാണ് പറയുന്നതെന്നും ഒമർ അബ്ദുള്ള പരിഹിച്ചു. “We have to rid J&K of these two political families” says Modi ji in 2014 & then promptly goes & makes not one but TWO members of the Mufti family CM of J&K. In 2019 Modi ji says “we have to rid J&K of these two political families”. Another jumla Modi ji? — Omar Abdullah (@OmarAbdullah) April 14, 2019 Content Highlights:BJP with its noxious agenda of banishing Muslims & minorities wants to divide India- Mahbooba Mufti

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com