Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ന് അര്‍ധരാത്രി മുതല്‍ വിമാനം പറത്തില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളം നിഷേധിക്കപ്പെട്ട ആയിരത്തോളം ജെറ്റ് എയർവേയ്സ് പൈലറ്റുമാരും എഞ്ചിനീയർമാരും ഇന്ന് അർധരാത്രി മുതൽ പണിമുടക്കാനൊരുങ്ങുന്നു. പൈലറ്റുമാരുടെ സംഘടനയായ നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡാണ് ഇക്കാര്യം അറിയിച്ചത്. വിമാനങ്ങൾ ഇന്ന് അർധരാത്രി മുതൽ നിശ്ചലമാകും. നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ് യോഗം നാളെ ചേരും- സംഘടനാ നേതാവ്ക്യാപ്റ്റൻ കരൺ ചോപ്ര വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർച്ചയുടെ വക്കിലുള്ള ജെറ്റ് എയർവേയ്സിന്റെ അന്താരാഷ്ട്ര സർവീസുകളിൽ പലതും കഴിഞ്ഞ ആഴ്ചയോടെ നിർത്തിയിരുന്നു. വിഷയത്തിൽ ഇടപെടാമെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പൈലറ്റുമാർ പണിമുടക്ക് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തിലേറെയായി പൈലറ്റുമാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇപ്പോഴും കമ്പനി വിഷയത്തിൽ ഒരു ഇടപെടലും നടത്താത്തതാണ് കടുത്ത നടപടികളിലേക്ക് പോകൻ പൈലറ്റുമാരെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി നിരവധി സർവീസുകൾ ഒഴിവാക്കിയിരുന്നു. ഈയിനത്തിൽ യാത്രക്കാർക്ക് മാത്രം 3500 കോടി രൂപ കമ്പനി നൽകാനുണ്ടെന്നാണ് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ ആകെ ബാധ്യത 1.2 ബില്യൺ അമേരിക്കൻ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എസ്.ബി.ഐ ഉൾപ്പടെയുള്ള ജെറ്റ് എയർവേയ്സ് നിക്ഷേപകർ കമ്പനിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കമ്പനിക്കായി പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്.ബി.ഐ. കുടിശ്ശികകൾ മുടങ്ങിയതിനാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കമ്പനിക്കുള്ള ഇന്ധന വിതരണം കഴിഞ്ഞ ദിവസം നിർത്തിയിരുന്നു. content highlights:Jet Airways Pilots Say They Will Not Fly From Midnight

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com