Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലത്‌പോര ഭീകരാക്രമണക്കേസില്‍ പ്രതിയായ ലഷ്‌കര്‍ ഭീകരന്‍ കശ്മീരില്‍ അറസ്റ്റിലായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ലത്പോരയിലുള്ള സിആർപിഎഫ് ഗ്രൂപ്പ് സെന്ററിനുനേരെ 2017ലുണ്ടായ ഭീകരാക്രമണക്കേസിൽ പ്രതിയായ ലഷ്കർ ഭീകരൻ അറസ്റ്റിൽ. ഇർഷാദ് അഹമ്മദ് റെഷിയെയാണ് എൻഐഎ അറസ്റ്റുചെയ്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. കശ്മീരിലെ പുൽവാമ ജില്ലക്കാരനാണ് റെഷി. ഇതോടെ ലത്പോര ഭീകരാക്രമണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന റെഷി കൊടുംഭീകരനും ജെയ്ഷെ കമാൻഡറുമായ നൂർ മുഹമ്മദ് തന്ത്രെയുടെ അടുത്ത അനുയായിയുമായിരുന്നുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ ഭീകരനെ തിങ്കളാഴ്ച പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ജെയ്ഷെ കമാൻഡർ നൂർ തന്ത്രെയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിന് പ്രതികാരം ചെയ്യാനാണ് ഭീകരർ ലത്പോരയിലെ സിആർപിഎഫ് ഗ്രൂപ്പ് സെന്റർ ആക്രമിച്ചതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച അറസ്റ്റിലായ റെഷി ആയിരുന്നു ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്. ആയുധങ്ങൾ എത്തിച്ചതും ഭീകരർക്ക് യാത്രാസൗകര്യവും താമസ സൗകര്യവും ഒരുക്കിയതും ഇയാളായിരുന്നു. സിആർപിഎഫ് ഗ്രൂപ്പ് സെന്ററിന്റെ പരിസരത്ത് നിരീക്ഷണം നടത്തി വിവരങ്ങൾ ശേഖരിച്ചതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2017 ഡിസംബർ 30ന് രാത്രിയാണ് മൂന്ന് ജെയ്ഷെ ഭീകരർ സിആർപിഎഫ് ഗ്രൂപ്പ് സെന്ററിനുനേരെ ആക്രമണം നടത്തിയത്. ഭീകരാക്രമണവുമായി ബന്ധമുള്ള നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com