Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നാലു രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് പണിമുടക്കി; തകരാർ ഡെസ്‌ക്ടോപ്പ് വെർഷനിൽ

ന്യൂഡൽഹി: ഇന്ത്യയടക്കം നാലു രാജ്യങ്ങളിൽ ഫെയ്സ്ബുക്ക് പണിമുടക്കി.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇന്ത്യയിലെ ഫെയ്സ്ബുക്കിന്റെ പ്രവർത്തനത്തിൽ തകരാർ ശ്രദ്ധയിൽ പെട്ടത്. ഫെയ്സ്ബുക്കിന്റെ തന്നെ സോഷ്യൽ മീഡിയ സംവിധാനങ്ങളായ മെസഞ്ചർ, ഇൻസ്റ്റഗ്രാം, വാട്ട്സ് ആപ്പ് എന്നിവയുടെ പ്രവർത്തനവും താളം തെറ്റി. ഇന്ത്യയ്ക്ക് പുറമെ യുഎസ്, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഫെയ്സ്ബുക്കിന്റെ ഡെസ്ക് ടോപ്പ് വേർഷനിൽ മാത്രമാണ് പ്രശ്നങ്ങൾ കണ്ടത്. ഇന്ത്യയിൽ പലയിടത്തും വൈകിട്ട് നാലിന് ഡെസ്ക്ടോപ്പിൽ ഫെയ്സ്ബുക്ക് പ്രവർത്തനം നിലക്കുകയായിരുന്നു. അതേസമയം മൊബൈൽ ആപ്പിൽ തടസ്സങ്ങൾ ഉണ്ടായതുമില്ല. കഴിഞ്ഞ മാസവും ഇതേപോലൊരു പ്രതിസന്ധി ഫെയ്സ്ബുക്കിന് നേരിടേണ്ടി വന്നിരുന്നു. ഇതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാങ്കേതിക പ്രശ്നമാണ് ഇത്. ഫെയ്സ്ബുക്കിന്റെ ഭാഗമായ മെസഞ്ചർ, വാട്ട്സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ നേരിട്ട ഏറ്റവും വലിയ തകരാറുകൂടിയായിരുന്നു ഇന്നത്തേത്. Content Highlights:Facebook is currently facing a global outage

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com