Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബുപോളിന്റെ മൃതദേഹം സംസ്‌കരിച്ചു

പെരുമ്പാവൂർ: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ ഡി ബാബുപോളിന്റെ ശവസംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പെരുമ്പാവൂർ കുറുപ്പംപടിയിൽ നടന്നു. സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശ്രേഷ്ഠകാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ നേതൃത്വം നൽകി. സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പ്രമുഖർ ചടങ്ങിനെത്തി. തിരുവനന്തപുരത്ത് നിന്ന് ഉച്ചയോടെയാണ് ഡോ ഡി ബാബുപോളിന്റെ മൃതദേഹം കുറുപ്പംപടിയിലെത്തിച്ചത്. തുടർന്ന് കുടുംബ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കാര ചടങ്ങുകൾ നടന്നു.ചടങ്ങുകൾക്ക് ശേഷം പോലീസ് സേന ഗാർഡ് ഓഫ്ഓണർ നൽകി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു ബാബു പോളിന്റെ അന്ത്യം. രണ്ടാഴ്ച മുൻപ് വരെ പൊതുവേദികളിൽ സജീവമായിരുന്ന അദ്ദേഹം പ്രമേഹം ആന്തരിക അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ബാബുപോളിന്റെ ആഗ്രഹ പ്രകാരം പെരുമ്പാവൂരിലെ കുറുപ്പംപടിയിലെ അമ്മയുടെ കല്ലറയിലാണ് മൃതദേഹം സംസ്കരിച്ചത്. ചടങ്ങുകൾക്ക് ശേഷം കുറുപ്പുംപടിയി സെന്റ് മേരീസ് കത്തീഡ്രലിനടുത്ത് അനുസ്മരണ സമ്മേളനവും നടന്നു. content highlights:D Babu Paul funeral

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com