Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രാജ്യത്ത് ഭരണഘടന ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

സിൽച്ചാർ (അസം): ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സിൽച്ചാറിലെ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് പ്രിയങ്ക ഈ ആരോപണം ഉന്നയിച്ചത്. ബി.ആർ അംബേദ്കറുടെ ജന്മദിനമാണിന്ന്. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്. ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും കടമയാണ്. എന്നാൽ ഭരണഘടനയെ തകർക്കുന്നതിനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആരുടെയും പേരെടുത്ത് പറയാതെ അവർ വിമർശം ഉന്നയിച്ചു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വിവിധ സംസ്കാരങ്ങളെയും മത വിശ്വാസങ്ങളെയും മാനിക്കുന്നില്ല. അതുപോലെ തന്നെയാണ് ഭരണഘടനയെയും മാനിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് അവർ ആരോപിച്ചു. പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയിലെ ഏതെങ്കിലും കുടുംബത്തോടൊപ്പം അഞ്ച് മിനിട്ടെങ്കിലും ചെലവഴിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തയ്യാറായിട്ടുണ്ടോയെന്ന് അവർ ചോദിച്ചു. അദ്ദേഹം അമേരിക്കയിലും റഷ്യയിലും ചൈനയിലും പോയി നേതാക്കളെ ആലിംഗനം ചെയ്യുന്നു. ജപ്പാനിൽ പോയി പെരുമ്പറ മുഴക്കുന്നു. പാകിസ്താനിൽ പോയി ബിരിയാണി കഴിക്കുന്നു. എന്നാൽ, സ്വന്തം മണ്ഡലത്തിലെ ഒരു കുടുംബത്തിന്റെപോലും പ്രശ്നങ്ങൾ മനസിലാക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്നും ഓർമ്മിക്കപ്പെടുന്നത് അവർ ജനങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. ഇന്ധിരാഗാന്ധിയെപ്പോലെ കരുത്തുള്ള നേതാവാണ് കോൺഗ്രസ് സ്ഥാനാർഥി സുഷ്മിത ദേവെന്ന് പ്രിയങ്ക അവകാശപ്പെട്ടു. സത്യസന്ധമായും ആത്മാർഥമായും അവർ പ്രവർത്തിക്കുമെന്നും പ്രിയങ്ക ജനങ്ങൾക്ക് വാഗ്ദാനം നൽകി. Content Highlights:Priyanka Gandhi, Constitution, Assam

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com