Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ കരുത്തുകൊണ്ട് - മോദി

അലിഗഡ് (യു.പി): ചായ കച്ചവടക്കാരനായിരുന്ന ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത് ബാബ സാഹിബ് അംബേദ്കറുടെ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന വിഭാഗത്തിൽപ്പെട്ട ഒരുവ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ കഴിഞ്ഞു. കർഷക കുടുംബത്തിൽ ജനിച്ച വ്യക്തി ഉപരാഷ്ട്രപതിയായി. ഇതിനെല്ലാം നന്ദി പറയേണ്ടത് രാജ്യത്തിന്റെ ഭരണഘടനയോടാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ശിൽപിയായ ബി.ആർ അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ ഉത്തർപ്രദേശിലെ അലിഗഢിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. തന്റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെയും പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രി ഈ പരാമർശം നടത്തിയതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഉത്തർപ്രദേശിലെ എസ്.പി - ബി.എസ്.പി - ആർ.എൽ.ഡി സഖ്യത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ 40 സീറ്റുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാത്ത ഒരു സഖ്യത്തിന് പ്രധാനമന്ത്രിയെ സംഭാവന ചെയ്യാൻ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. മായാവതി നേതൃത്വം നൽകുന്ന ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)യും അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ്വാദി പാർട്ടിയും (എസ്.പി) രാഷ്ട്രീയ ലോക്ദള്ളും (ആർ.എൽ.ഡി) ഉൾപ്പെട്ട സംഖ്യം രണ്ട് സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. അമേഠി, റായ്ബറേലി മണ്ഡലങ്ങളാണ് കോൺഗ്രസിനുവേണ്ടി സഖ്യം ഒഴിച്ചിട്ടിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. Content Highlights:PM: Modi, chaiwala, Constitution

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com