Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഷോലെ ഡയലോഗുമായി ധര്‍മേന്ദ്ര; മഥുരയില്‍ ഹേമാമാലിനിക്കായി പ്രചാരണത്തിനിറങ്ങി

മഥുര: ബിജെപി സ്ഥാനാർഥി ഹേമാ മാലിനിക്ക് വേണ്ടി സുപ്രസിദ്ധ ഹിന്ദിചിത്രമായ ഷോലെയിലെ ഡയലോഗുമായി ഭർത്താവ് ധർമേന്ദ്ര. ഹേമാ മാലിനിയും ധർമേന്ദ്രയും ചേർന്നഭിനയിച്ച ഷോലെയിലെ ഡയലോഗ് സന്ദർഭോചിതമായി ധർമേന്ദ്ര പ്രയോഗിക്കുകയായിരുന്നു. ധർമേന്ദ്രയുടെ വാക്കുകൾ കരഘോഷത്തോടെ ആളുകൾ സ്വീകരിച്ചു. ഞാനൊരു കർഷകന്റെ മകനാണെന്നും ചെറുപ്പകാലത്ത് വയലുകളിൽ അധ്വാനിച്ചിരുന്ന ആളായിരുന്നുവെന്നും ധർമേന്ദ്ര പറഞ്ഞു. കർഷകർ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ധർമേന്ദ്ര അഭ്യർഥിച്ചു. ഗോവർധൻ ഏരിയയിലാണ് ഹാമാമാലിനിക്ക് വേണ്ടി ധർമേന്ദ്ര പ്രചാരണത്തിനിറങ്ങിയത്. വയലിൽ കർഷകത്തൊഴിലാളികൾക്കൊപ്പം നെല്ലുകൊയ്യാനായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽപോസ്റ്റുചെയ്ത് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ഡ്രീം ഗേൾ എന്ന ഹേമാമാലിനിയുടെ ബോളിവുഡിലെ ചെല്ലപ്പേരിനെ പരിഹസിച്ച് ഡ്രാമാ ഗേൾ എന്നാണ് പ്രതിപക്ഷം വിമർശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ധർമേന്ദ്രയും കൂടെയെത്തിയതിൽ താൻ വളരെയധികം സന്തുഷ്ടയാണെന്ന് ഹേമാമാലിനി പിന്നീട് ട്വീറ്റ് ചെയ്തു. Content Highlights:Dharmendra recalls Sholay dialogues - at rally

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com