Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നൂറ് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെക്കൂടി പാകിസ്‌താന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചു

ഇസ്ലാമാബാദ്: തടവിൽ കഴിഞ്ഞ 100 ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെക്കൂടി പാകിസ്താൻ മോചിപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ ഉടലെടുത്ത സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പാകിസ്താൻ അവകാശപ്പെടുന്നു. ദിവസങ്ങൾക്ക് മുൻപ് നൂറ് ഇന്ത്യൻ മത്സ്യതൊഴിലളികളെ പാകിസ്താൻ ജയിലിൽനിന്ന് മോചിപ്പിക്കുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. തീവണ്ടി മാർഗം ലാഹോറിൽ എത്തിക്കുന്ന മത്സ്യബന്ധന തൊഴിലാളികളെ വാഗാ അതിർത്തിയിൽവച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറും. പല സമയങ്ങളിലായി പാകിസ്താൻ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെല്ലാം അറസ്റ്റിലായത്. അടുത്ത നൂറ് മത്സ്യതൊഴിലാളികളെ ഏപ്രിൽ 22 ന് വെറുതെവിടും.ഏപ്രിലിൽ 55 മത്സ്യതൊഴിലാളികളെയും 5 തടവുകാരെയും പുറത്തുവിടുന്നതോടെ ഇതിന് അവസാനമാകും. നേരത്തെ മുതലേ പരസ്പരം സമുദ്രാതിർത്തി ലംഘിക്കുന്ന നിരവധി മത്സ്യതൊഴിലാളികളെ ഇന്ത്യയും പാകിസ്താനും അറസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും സമുദ്രാതിർത്തികൾ കൃത്യമായി നിർവചിക്കാത്തതും സാധാരണ മത്സ്യതൊഴിലാളികൾക്ക് അതിർത്തികൾ മനസിലാക്കാനുള്ള ആധുനിക സംവിധാനങ്ങളില്ലാത്തതുമാണ് ഇതിന് കാരണം. എന്നാൽ പലപ്പോഴും ഇവരുടെ മോചനം അനിശ്ചിതമായി നീളുകയാണ് പതിവ്. content highlights: Pak releases another 100 Indian fishermen as goodwill gesture

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com