Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഈഡന്‍ ഗാര്‍ഡന്‍സില്‍ റെയ്‌ന ഷോ; ചെന്നൈയ്ക്ക് ഏഴാം വിജയം

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ചു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. 162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ രണ്ട് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 42 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്ന സുരേഷ് റെയ്നയാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഇതോടെ 14 പോയിന്റുമായി ചെന്നൈ ബഹുദൂരം മുന്നിലെത്തി. 29 റൺസെടുക്കുന്നതിനിടയിൽ തന്നെ ചെന്നൈയ്ക്ക് ഓപ്പണർ ഷെയ്ൻ വാട്സണെ (6) നഷ്ടമായി. ഫാഫ് ഡു പ്ലെസിസ് 24 റൺസെടുത്ത് നിൽക്കെ സുനിൽ നരെയ്ന്റെ ബോളിൽ ബൗൾഡായി. പിന്നീട് അമ്പാട്ടി റായുഡു(5)വിനും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കേദർ ജാദവ് 12 പന്തിൽ 20 റൺസും ക്യാപ്റ്റൻ ധോനി 13 പന്തിൽ 16 റൺസെടുത്തും ക്രീസ് വിട്ടു. ഇതോടെ അഞ്ചു വിക്കറ്റിന് 121 റൺസ് എന്ന നിലയിലായി ചെന്നൈ. റെയ്നയോടൊപ്പം അഞ്ചാം വിക്കറ്റിൽ 40 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ധോനി കളം വിട്ടത്. പിന്നീട് ആറാം വിക്കറ്റിൽ ജഡേജയും റെയ്നയും ഒന്നിക്കുകയായിരുന്നു. ഇരുവരും പുറത്താകാചെ 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 17 പന്തിൽ അഞ്ചു ഫോർ അടക്കം 31 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. സുനിൽ നരെയ്നും പിയൂഷ് ചൗളയും കൊൽക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഇമ്രാൻ താഹിറിന്റെ ബൗളിങ്ങിന് മുന്നിൽ തകരുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് അടിച്ചെടുത്തത്. 51 പന്തിൽ ഏഴു ഫോറും ആറു സിക്സുമടക്കം 82 റൺസ് അടിച്ചുകൂട്ടിയ ക്രിസ് ലിന്നിന്റെ ബാറ്റിങ് മികവാണ് കൊൽക്കത്തയുടെ സ്കോർ 100 കടത്തിയത്. മറ്റു ബാറ്റ്സ്മാൻമാർക്ക് ഒന്നും തിളങ്ങാനായില്ല. റോബിൻ ഉത്തപ്പ അക്കൗണ്ട് തുറക്കും മുമ്പും ദിനേശ് കാർത്തിക്ക് 18 റൺസിനും പുറത്തായി. നാല് പന്തിൽ 10 റൺസ് അടിച്ച ആന്ദ്ര റസ്സലിനെ ഇമ്രാൻ താഹിർ പുറത്താക്കി. നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇമ്രാൻ താഹിർ കൊൽക്കത്ത ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു. ശ്രദ്ധുൽ ഠാക്കൂർ രണ്ടും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി. Content Highlights:ipl 2019 kolkata knight riders vs chennai super kings

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com