Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചെല്‍സിയെ തച്ചുടച്ച് ലിവര്‍പൂള്‍; സ്‌റ്റെര്‍ലിങ്ങിന്റെ ഇരട്ട ഗോളില്‍ സിറ്റി

ലണ്ടൻ: ആൻഫീൽഡിൽ ഇന്ന് ലിവർപൂളിന്റെ ദിവസമായിരുന്നു. ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തിയതിന്റെ ഭീതിയുമായി കളിച്ച ലിവർപൂൾ സ്വന്തം ആരാധകർക്ക് മുന്നിൽ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു. തോൽപ്പിച്ചതാകട്ടെ, കരുത്തരായ ചെൽസിയേയും. കളിയുടെ തുടക്കം മുതൽ ആക്രമണം നടത്തിയത് ലിവർപൂൾ ആയിരുന്നു. ആദ്യ ഗോൾ വന്നത് രണ്ടാം പകുതിയിൽ. 51-ാം മിനിറ്റിൽ സാദിയോ മാനെ ലിവർപൂളിനെ മുന്നിലെത്തിച്ചു. ഹെൻഡേഴ്സൺ ചെൽസിയുടെ ബോക്സിൽ നിന്ന് എടുത്ത് നൽകിയ ചിപ്ക്രോസ് ഹെഡ് ചെയ്ത് മാനെ വലയിൽ എത്തിച്ചു. രണ്ട് മിനിറ്റിനുള്ളിൽ അടുത്ത ഗോളുമെത്തി. ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇടങ്കാലൻ ക്രോസ്. ഗോൾ നേടിയത് സല. ബോക്സിന് പുറത്തു നിന്നുള്ള ആ ഷോട്ട് തടയാൻ ചെൽസി ഗോളിക്ക് കഴിഞ്ഞില്ല. അതേസമയം ക്രിസ്റ്റൽ പാലസിനെ 3-1ന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. റഹീം സ്റ്റെർലിങ് ഇരട്ട ഗോൾ നേടിയപ്പോൾ ഗബ്രിയേൽ ജീസസിന്റെ വകയായിരുന്നു ഒരു ഗോൾ. ക്രിസ്റ്റൽ പാലസിനായി ലൂക്ക മിലിവോജെവിക് ലക്ഷ്യം കണ്ടു. വിജയത്തോടെ ലിവർപൂൾ 85 പോയിന്റുമായി ലീഗിൽ ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 83 പോയിന്റുമായി രണ്ടാമതുണ്ട്. എന്നാൽ സിറ്റിക്ക് ഇനി വരാനുള്ളത് കടുപ്പമേറിയ മത്സരങ്ങളാണ് എന്നത് ലിവർപൂളിന് പ്രതീക്ഷ നൽകുന്നു. അതേസമയം ലിവർപൂളിനെതിരായ പരാജയം ചെൽസിയുടെ ടോപ്പ് ഫോർ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാകും. Salah humdinger with Arabic commentary is just boss 🚀 #LIVCHE pic.twitter.com/DZwiA9JttD — Nana Adu Gaucho 🇬🇭 (@NanaAduGaucho3) April 14, 2019 Content Highlights: Liverpool top table with win over Chelsea

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com