Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
15 റണ്‍സിനിടയില്‍ അവസാന എട്ടു വിക്കറ്റ് പോയി; ഡല്‍ഹി ബൗളിങ്ങില്‍ തകര്‍ന്ന് ഹൈദരാബാദ്

ഹൈദരാബാദ്: കാഗിസൊ റബാദയുടേയും കീമോ പോളിന്റേയും ക്രിസ് മോറിസിന്റേയും ബൗളിങ്ങിന് മുന്നിൽ മുട്ടുവിറച്ച സൺറൈസേഴ്സ് ഹൈദരാബാദിന് തോൽവി. ഡൽഹി ക്യാപിറ്റിൽസ് 39 റൺസിനാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 18.5 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ ഡേവിഡ് വാർണർക്കും ബെയർസ്റ്റോവിനും ഒഴികെ ഹൈദരാബാദ് നിരയിൽ ആർക്കും തിളങ്ങാനായില്ല. വാർണർ 47 പന്തിൽ 51 റൺസ് അടിച്ചപ്പോൾ ബെയർസ്റ്റോ 31 പന്തിൽ 41 റൺസ് കണ്ടെത്തി. എന്നാൽ പിന്നീട് ആർക്കും രണ്ടക്കം കാണാനായില്ല. റബാദ 3.5 ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ക്രിസ് മോറിസ് മൂന്ന് ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. കീമോ പോൾ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 15 റൺസെടുക്കുന്നതിനിടയിലാണ് ഹൈദരാബാദിന് അവസാന എട്ടു വിക്കറ്റ് നഷ്ടമായത്. നേരത്തെ 40 റൺസ് നേടിയ കോളിൻ മൺറോ, 45 റൺസ് അടിച്ച ശ്രേയസ് അയ്യർ എന്നിവരുടെ മികവാണ് ഡൽഹിക്ക് തുണയായത്. 24 പന്തിൽ നാല് ഫോറും മൂന്നു സിക്സും സഹിതമായിരുന്നു മൺറോയുടെ 40 റൺസ്. 40 പന്തിൽ അഞ്ച് ഫോറിന്റെ അകമ്പടിയോടെ ആയിരുന്നു ശ്രേയസിന്റെ ഇന്നിങ്സ്. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ രണ്ടും ഖലീൽ അഹമ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി. Content Highlights: Delhi Capitals win vs Sun Risers Hyderabad IPL 2019

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com