Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അഭിപ്രായ സർവേയിൽ തെലങ്കാന മുഖ്യൻ ഒന്നാമത്; 19-ാം സ്ഥാനത്ത് പിണറായി

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും നന്നായി പ്രവർത്തിച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം തെലങ്കാനയിലെ കെ. ചന്ദ്രശേഖർറാവുവിന്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീവോട്ടർ-ഐ.എ.എൻ.എസ്. നടത്തിയ അഭിപ്രായ സർവേയിൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനം 19 ആണ്. തെലങ്കാനയിലെ സർവേയിൽ പങ്കെടുത്ത 68.3 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളിൽ പൂർണതൃപ്തി അറിയിച്ചു. 9.9 ശതമാനം മാത്രമാണ് ഒട്ടും തൃപ്തരല്ലാത്തത്. പിണറായിയുടെ ഭരണത്തിൽ 40.5 ശതമാനം ആളുകൾ പൂർണ തൃപ്തരാണെന്നുപറഞ്ഞപ്പോൾ, 36.4 ശതമാനം അതൃപ്തി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ പ്രവർത്തനത്തിലാണ് ഏറ്റവും കൂടുതലാളുകൾക്ക് നൈരാശ്യം- 43.6 ശതമാനം. ബിഹാറിൽ ബി.ജെ.പി.ക്കൊപ്പമുള്ള നിതീഷ് കുമാർ ആറാം സ്ഥാനത്തുണ്ട്. കേന്ദ്രവുമായി തുറന്നപോരിനിറങ്ങിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഒമ്പതാം സ്ഥാനമാണ്. ഹിമാചൽ, ഒഡിഷ, ഡൽഹി എന്നിവിടങ്ങളിലെ മുഖ്യന്മാരാണ് റാവുവിനു തൊട്ടുപിന്നാലെയുള്ളത്. ആദ്യ പത്തുസ്ഥാനങ്ങളിൽ രണ്ട് ബി.ജെ.പി. മുഖ്യമന്ത്രിമാർക്കുമാത്രമാണ് ഇടംപിടിക്കാനായത്; ഹിമാചലിലെ ജയ് റാം ഥാക്കൂറിനും അസമിലെ സർബാനന്ദ സോനോവാലിനും. ബി.ജെ.പി.യുടെ ദേശീയമുഖമായ യോഗി ആദിത്യനാഥിന് 21-ാം സ്ഥാനമാണ്. ഉത്തർപ്രദേശിലെ 52,712 പേരിൽ 38.7 ശതമാനവും അദ്ദേഹത്തിന്റെ ഭരണത്തിൽ ഒട്ടും തൃപ്തരല്ലെന്ന് സർവേ പറയുന്നു. Content Highlights:Best Chief Minister Kerala CM Hold 11th Position

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com