Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ധോനിയെ അങ്ങനെ വിലകുറച്ച് കാണേണ്ട'; മുന്നറിയിപ്പുമായി മൈക്കല്‍ ക്ലാര്‍ക്ക്

ന്യൂഡൽഹി: ധോനിവിമർശകരുടെ വായടപ്പിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. ടീമിൽ ധോനിയുടെ പ്രാധാന്യം ഒരിക്കലും കുറച്ച് കാണരുതെന്ന് ക്ലാർക്ക് ട്വീറ്റ് ചെയ്തു. ഓസീസിനെതിരായ അഞ്ചാം ഏകദിനവും പരാജയപ്പെട്ട് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ക്ലാർക്കിന്റെ പ്രതികരണം. ധോനിയുടെ പ്രാധാന്യം ഒരിക്കലും കുറച്ചു കാണരുത്. മധ്യനിരയിൽ അനുഭവ സമ്പത്ത് ഏറെ പ്രധാനമാണ് - മുൻ ഓസീസ് നായകൻ കുറിച്ചു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ കളിച്ച ധോനിക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിക്കുകയായിരുന്നു. ധോനി പുറത്തിരുന്ന മത്സരങ്ങളിൽ മധ്യനിര പരാജയപ്പെടുകയും ചെയ്തു. മാത്രമല്ല ധോനിക്ക് പകരം അവസരം ലഭിച്ച ഋഷഭ് പന്ത് വിക്കറ്റിനു പിന്നിൽ ഒട്ടേറെ പിഴവുകൾ വരുത്തുകയും ചെയ്തു. ഇതിനു പിന്നാലെ ധോനിക്ക് വിശ്രമം അനുവദിച്ചതിനെതിരേ മുൻനിര താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സെലക്ടർമാരുടെ ഈ നടപടിക്കെതിരേ വിമർശനങ്ങൾ ഉയർന്നു. Content Highlights:never underestimate importance of dhoni michael clarke

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com