Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മൂന്നാര്‍ വിവാദവും മാരത്തണ്‍ ഓട്ടവും: സബ് കളക്ടര്‍ രേണുരാജ് ഐഎഎസ് സ്പീക്കിങ്‌

കീഴ് വഴക്കങ്ങൾ നോക്കാതെയുള്ള, നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകളാണ് സബ്കളക്ടർ ഡോ രേണുരാജ് ഐഎസ്സിനെ ജനങ്ങളുടെ പ്രിയപ്പെട്ട ഐഎഎസ്സുകാരിയാക്കിയത്.പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന്റെ കരയിൽ ചട്ടം ലംഘിച്ച് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത് തടയാനെത്തിയ സബ്കളക്ടറെ എസ് രാജേന്ദ്രൻ എംഎൽ എ അധിക്ഷേപിച്ചപ്പോൾ കേരളം ഒറ്റക്കെട്ടായാണ് സബ്കളക്ടർക്കൊപ്പംനിന്നത്. പാർട്ടിപോലും രാജേന്ദ്രൻ എംഎൽഎയെ കയ്യൊഴിഞ്ഞു. അദ്ദേഹത്തിന് മാപ്പു പറയേണ്ടതായും വന്നു.ഒടുവിൽ വനിതാ കമ്മീഷനുംഎംഎൽഎക്കെതിരേ കേസെടുത്തു. അതേസമയം മൂന്നാം മൂന്നാർ മാരത്തണിലെ റൺവിത്ത് ഫൺ വിഭാഗത്തിൽ ഒന്നാമതെത്തി കായികകരുത്തിലും താൻ ശക്തയാണെന്ന് തെളിച്ചിരിക്കുകയാണ് രേണുരാജ്. രണ്ട് ദിവസം മുമ്പ് രാജേന്ദ്രൻ എംഎൽഎ അവരെ അധിക്ഷേപിച്ച അതേ പ്രദേശത്തായിരുന്നു രേണുരാജ് മാരത്തൺ ഫിനിഷ് ചെയ്തത് എന്നത് ആ നിശ്ചയദാർഢ്യം നൽകിയ ആകസ്മിക നിമിഷങ്ങളിലൊന്നാണ്. വിനോദ സഞ്ചാര വികസനത്തിന്റെഭാഗമായി നടക്കുന്നമാരത്തൺ മത്സരങ്ങളിൽ ഒന്നിന്റെ ഉദ്ഘാടനംകൂടിയാണ് സബ്കളക്ടർനിർവ്വഹിച്ചത്.. ഈയവസരത്തിൽ നിലപാടുകൾ സംയമനത്തോടെ എന്നാൽ വ്യക്തതയോടെ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് അവർ. മാരത്തൺ ഒന്നാം സ്ഥാനത്തോടെ പൂർത്തിയാക്കിയതറിഞ്ഞു. അഭിനന്ദനങ്ങൾ, എന്തായിരുന്നു തയ്യാറെടുപ്പ് ഞാൻ ഏഴ് കിലോമീറ്ററാണ് ഓടിയത്. ഫുൾ മാരത്തൺ ചെയ്തിട്ടില്ല.സംഘാടനത്തിന്റെ ഭാഗമായി, ആഗ്രഹത്തിന്റെ പുറത്ത് ചെയ്തുവെന്നേയുള്ളൂ.മുസ്സൂരി അക്കാദമയിലായിരുന്നു ഐഎഎസ് ട്രെയിനിങ്ങ്. അന്ന് അവിടെ ക്രോസ്സ് കൺട്രി റൺ ഒക്കെ ഉണ്ടാകാറുണ്ടായിരുന്നു. ആ സമയത്ത് ഹൈ ആൾറ്റിറ്റിയൂഡിൽ ഓടി പരിചയമുണ്ട്. മാത്രമല്ല എല്ലാ ദിവസവും ഓടാനും നടക്കാനും പോവാറുണ്ട്. നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി വാർത്തകൾ അടയാളപ്പെടുത്തുകയാണ്. എന്ത് തോന്നുന്നു? ഇതെല്ലാം ജോലിയുടെ ഭാഗമാണ്. ജോലിയുടെ ഭാഗമായേ എല്ലാത്തിനെയും കാണുന്നുള്ളൂ. ജോലിയുടെ ഭാഗമായുണ്ടാകുന്ന സമ്മർദ്ദങ്ങളൊന്നും പേഴ്സണലായി എടുക്കാറില്ല. അതു കൊണ്ട് കുഴപ്പമില്ല. മുന്നോട്ടു പോവും. മാനസികമായി ബുദ്ധിമുട്ടുകൾ... ഈ ജോലിയിൽ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാവാറുണ്ട്. പക്ഷെ ജോലിയുടെ ഭാഗമായേ ഞാൻ അതിനെ കാണുന്നുള്ളൂ. ഓടുകയും മറ്റും ചെയ്യുന്നത് പിരിമുറുക്കം കുറയ്ക്കും. ട്രെയിനിങ്ങ് പിരീഡ് കഠിനവും കർക്കശവും ആണ്. അതും അഞ്ചരയ്ക്ക്. മുസ്സൂറി ഹൈ ആൾറ്റിറ്റ്യൂട് പ്രദേശമായതു കൊണ്ട് അവിടുത്തേത് തണുത്ത കാലാവസ്ഥയാണ്. ആ സമയത്ത് ഓട്ടം തുടങ്ങി ഇടവേളകളില്ലാതെ ആക്ടിവിറ്റീസ് ഉണ്ട്. പത്ത് ദിവസം തുടർച്ചയായുള്ള ഹിമാലയൻ ട്രക്കിങ്ങുണ്ട്. അതിനാൽ തന്നെ ഈ ഓട്ടമൊന്നും വലിയ വെല്ലുവിളിയല്ല. ശാരീരിക ബുദ്ധിമുട്ടുകൾ​നേരിടാൻ പാകപ്പെട്ടിട്ടുണ്ടെന്നർഥം. പക്ഷെ രാജേന്ദ്രൻ എംഎൽഎയെപ്പോലുള്ളവരിൽ നിന്നുള്ള മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ തരണം ചെയ്യുന്നു? ഉദ്യോഗസ്ഥർ ക്ലാസ്സുകളെടുക്കാറുണ്ട്. മോട്ടിവേഷൻ സ്പീച്ച് നടത്താറുണ്ട്. ഹിമാലയത്തിൽ ട്രക്കിങ്ങിന്പോകുന്നത് ശാരീരികമായി അധ്വാനമുള്ള കാര്യമാണെങ്കിൽ പോലും മാനസികമായ തയ്യാറെടുപ്പ് അതിന് വേണം. ടെന്റിലാണ് താമസിക്കുന്നത് . ചിലപ്പോൾ ടോയ്ലെറ്റ് പോലും ഉണ്ടാവില്ല. അതുകൊണ്ട് മാനസ്സികമായ പിരിമുറുക്കങ്ങളും തരണം ചെയ്യാനറിയാം. എംഎൽഎ അധിക്ഷേപിച്ച വിഷയത്തിൽ മന്ത്രി ഇപി ചന്ദ്രശേഖരൻ പിന്തുണ നൽകിയിരിക്കുന്നല്ലോ. സർക്കാരിൽ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ട് വിഷയത്തിൽ. സർക്കാരിന്റെ ഭാഗത്ത് നിന്ന് വളരെ നല്ല പിന്തുണയാണ് ഈ വിഷയത്തിൽ എനിക്ക് ലഭിച്ചത്. നമ്മളെ ഒരു സ്ഥലത്ത് നിയോഗിക്കുന്നത് തന്നെ നമ്മുടെ മേൽ വിശ്വാസമുള്ളതു കൊണ്ടാണല്ലോ. അപ്പോൾ ആ രീതിയിൽ ഞാൻ പോസിറ്റീവായാണ് എടുക്കുന്നത്. മാത്രമല്ല ഒറ്റപ്പെട്ട സംഭവമായാണ് രാജേന്ദ്രൻ എംഎൽഎയുടെ പ്രതികരണത്തെ കാണുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണയുണ്ട്. പാർട്ടികളുടെ ഭാഗത്തു നിന്നാണെങ്കിലും സർക്കാരാണെങ്കിലും ഭീതിയില്ലാതെ ജോലി ചെയ്യനാകുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പിന്തുണയർപ്പിച്ചിരുന്നോ? മുഖ്യമന്ത്രി വിളിച്ചിട്ടില്ല. റവന്യു മന്ത്രി വിളിച്ചിരുന്നു എംഎൽഎയിൽ നിന്ന് സിപിഎമ്മും വിശദീകരണം തേടിയതറിഞ്ഞിരുന്നോ? രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ന്യായത്തിന്റെ പക്ഷത്ത് നിന്ന് പെരുമാറി എന്ന് തോന്നുന്നു. ഒരു ഓഫീസർ എന്ന നിലയിൽ വലിയ പ്രചോദനമാണ് നൽകുന്നത്. വലിയ പ്രളയത്തെ മറികടന്നാണ് നാം മുന്നോട്ടു പോകുന്നത്. മൂന്നാറിലെ നിലവിലെ നിർമ്മാണങ്ങൾ പ്രകൃതിക്ക് എത്രത്തോളം മുറിവുണ്ടാക്കുന്നു. മൂന്നാറിൽ ഏത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാവേണ്ടതെന്ന് തോന്നുന്നത്. മൂന്നാറിൽ കേരളത്തിൽ എല്ലായിടത്തുമുള്ള നിർമ്മാണ ചട്ടങ്ങളാണ് നിലനിൽക്കുന്നത്. പക്ഷെ മൂന്നാറിലെ ഭൂമിയുടെ ഘടനയും പരിസ്ഥിതിയും പ്രത്യേകതയുള്ളതാണ്. നിയമത്തിൽ അത് നമ്മൾ പരിഗണിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. മൂന്നാറിൽ ഏതെല്ലാം തരത്തിലുള്ള കെട്ടിട നിർമ്മാണങ്ങളാണ് പാടുള്ളതെന്ന സംബന്ധിച്ച് നിയമം ഇപ്പോൾ നിലവിലില്ല. നിർമ്മാണം നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് നിയമം മാത്രമേയുള്ളൂ. റവന്യൂ വകുപ്പിന്റെ അനുമതിയോ സാക്ഷ്യപത്രമോ ഇല്ലാതെ നിർമ്മാണം നടത്താൻ പാടില്ല എന്നാണ് നിയമം. പക്ഷെ അത് തന്നെ ഒത്തിരി സഹായകരമാണ്. നിയന്ത്രണം കൊണ്ടുവരാൻ ഇത് സഹായിച്ചിട്ടുണ്ട്. വളരെ പരിസ്ഥിതി ലോല പ്രദേശമായതിനാൽ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് തോന്നുന്നു. സ്ഥലത്തിന്റെ പ്രത്യേകതകൾ കണ്ടു കൊണ്ട് ഒരു പുതിയ നിയമം സർക്കാർ തലത്തിൽ ഉണ്ടാവുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. പരിസ്ഥിതി സംഘടനകളെ തൃപ്തിപ്പെടുത്തി മുന്നോട്ടു പോവാനാകുമെന്നാണോ തോന്നുന്നത്. പരിസ്ഥിതി സംഘടനയെന്നില്ല. നിയമപരമായി നോക്കുമ്പോൾ, പരാതി ഉന്നയിക്കുമ്പോൾ അതിന്റെ ന്യായം നോക്കി മുന്നോട്ടു പോവാനാണ് തീരുമാനം. എല്ലാ നിർമ്മാണങ്ങളും അവസാനിപ്പിച്ച് മുന്നോട്ടു പോവുന്നത് പ്രായോഗികമല്ല. ആളുകൾക്ക് താമസിക്കാൻ വീട് വേണം. അത്തരത്തിലുള്ള പ്രാഥമികമായ ആവശ്യങ്ങളുണ്ട്്. ആ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കാനാവില്ല. പക്ഷെ കഴിയുന്നതും പരിസ്ഥിതിയോട് ഇണങ്ങി പരിസ്ഥിതിക്ക് വലിയ പ്രശ്നങ്ങളുണ്ടാകാത്ത രീതിയിൽ മുന്നോട്ടു പോവുന്നതാണ് നല്ലത്. നിയമം അനുശാസിക്കുന്ന രീതിയിൽ അനുവദിക്കാവുന്നവ അനുവദിച്ചും അല്ലാത്തവ തടഞ്ഞും മുന്നോട്ടു പോവാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഒരു സ്ത്രീ ഉയർന്ന സ്ഥാനങ്ങളിൽ എത്തുന്നത്. ആ പെണ്ണ്, അവള്എന്ന പദങ്ങളുപയോഗിച്ച് പലപ്പോഴും സ്ത്രീകളെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ്. സമൂഹം എത്രത്തോളം മാറേണ്ടതുണ്ട്. തീർച്ചയായും മാറണം. പുരുഷനായാലും സ്ത്രീയായലും ഇത്തരം സ്ഥാനങ്ങളിൽ എത്തുമ്പോൾ സ്ത്രീയെന്ന പരിഗണനയിലല്ല വരുന്നത്. പരീക്ഷയെഴുതുമ്പോഴും മറ്റും സ്ത്രീയെന്ന പരിഗണനയൊന്നും ലഭിക്കാറില്ല. ഇന്ന പദവികൾ മാത്രമേ ഞങ്ങൾ സ്ത്രീകൾ ചെയ്യൂ എന്നൊന്നുമില്ല. പുരുഷന് തുല്യമായ രീതിയിൽ സ്ത്രീകൾ തൊഴിൽ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള പരാമർശങ്ങൾ നമ്മെ വിഷമിപ്പിക്കും. പക്ഷെ ഒറ്റപ്പെട്ടസംഭവമായാണ് രാജേന്ദ്രൻ എംഎൽഎയുടെ പ്രസ്താവനയെ കാണുന്നത്. നമ്മുടെ സമൂഹം അതുപോലെയല്ല എന്നു തന്നെയാണ് എന്റെ വിസ്വാസം. പൊതു ഇടത്തിൽ നിരന്തര ഇടപെടലുകൾ നടത്തുന്ന സ്ത്രീകളെ നടിയായാലും എഴുത്തുകാരിയായും ഐഎസ്സുകാരിയായാലും അവൾ, അമ്മായി, പെണ്ണ് തുടങ്ങിയ പദങ്ങളുപയോഗിച്ച് അവളെ അധിക്ഷേപിച്ച് കാണാറുണ്ട്. പ്രത്യേകിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ആ സ്ത്രീ ചെയ്യുന്നതെങ്കിൽ.ഈ മനോഭാവം മാറേണ്ടതില്ലേ? ശരിയാണ് സ്ത്രീയാണ് കാർ ഓടിച്ചതെങ്കിൽ പോലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ പെണ്ണ് ഓടിച്ചതു കൊണ്ടാണെന്ന് പൊതുവെ പറയാറുണ്ട്. നമ്മൾക്ക് ഇത്രത്തോളം സാക്ഷരത ലഭിച്ചിട്ടും ആളുകളുടെ മനസ്സിൽ സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നത് സങ്കടകരമാണ്. അത് മാറേണ്ടതുണ്ട്.മാറാൻ വേണ്ടി സമൂഹം ഒറ്റക്കെട്ടായി നിൽക്കുമെന്ന് തന്നെയാണ് വിസ്വാസം ഒഎൻവിയാണ് ഇഷ്ട കവിയെന്ന്ഒരിക്കൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെഭൂമിക്കൊരു ചരമഗീതം ശിരസ്സാവഹിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയാവുമോ? ആസ്വാദക എന്ന രീതിയിലാണ് ഞാൻ ഒഎൻവിയുടെ കവിതയെ വായിക്കുന്നത്. കവിതയിലെ ആശയങ്ങളോട് മാനസ്സികമായ യോജിപ്പുണ്ടെങ്കിലും ഉദ്യോഗസഥ എന്ന നിലയിൽ നിയമപരമായി യോജിക്കാവുന്ന രീതിയിൽ യോജിക്കും. content highlights:DR Renu Raj IAS interview, response to Rajendran Reaction

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com