Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സ്ഥലംമാറ്റപ്പട്ടികയില്‍ മരിച്ച ഉദ്യോഗസ്ഥന്റെ പേരും; ക്ഷമാപണം നടത്തി യു.പി പോലീസ്

ലഖ്നൗ: ഉത്തർപ്രദേശ് പോലീസ് പുറത്തിറക്കിയ സ്ഥലംമാറ്റപ്പട്ടികയിൽ ഒരുമാസം മുമ്പ് മരിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പേരും. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി ജോലിനോക്കവെ മരിച്ച സത്യനാരായൺ സിങ്ങിന്റെ പേരാണ് സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ടത്. അബദ്ധം മനസിലാക്കിയതോടെ ക്ഷമാപണവുമായി സംസ്ഥാന പോലീസ് മേധാവിതന്നെ രംഗത്തെത്തിയിട്ടുണ്ട്. Its a matter of deep regret that in today's transfer list of Dy.SP's a cancellation order has been issued for late Dy.SP Sri Satya Narain Singh. Such blunder is unpardonable and i apologise for it as HOD. I'll take strict action & remedial measures for better sync of information — DGP UP (@dgpup) 11 January 2019 ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ഒ.പി സിങ് വ്യക്തമാക്കി. ഗുരുതരമായ തെറ്റുസംഭവിച്ചതിൽ അതിയായി ഖേദിക്കുന്നുവെന്നും മരിച്ച സത്യനാരായൺ സിങ്ങിനെ സ്ഥലംമാറ്റിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചുവെന്നും അദ്ദേഹംട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരത്തിലുള്ള മണ്ടത്തരം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. വകുപ്പ് മേധാവിയെന്ന നിലയിൽ താൻ മാപ്പുചോദിക്കുന്നു. കടുത്ത നടപടി സ്വീകരിക്കുമെന്നും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ്വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. Content Highlights:UP Police, Transfer list, DGP apologyses

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com