Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഓൺലൈനിൽ വോട്ടുചെയ്യാനും പത്രിക സമർപ്പിക്കാനും സൗകര്യംവരും

മൈസൂരു: രാജ്യത്ത് വരുംകാല തിരഞ്ഞെടുപ്പുകളിൽ ഓൺലൈനിൽ വോട്ടുചെയ്യാനും നാമനിർദേശപത്രിക സമർപ്പിക്കാനുമുള്ള സൗകര്യം ലഭ്യമാകും. 19 സംസ്ഥാനങ്ങളിൽനിന്നുള്ള തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ യോഗത്തിൽ ഓൺലൈൻ സൗകര്യമൊരുക്കുന്നതിനെപ്പറ്റി ചർച്ചകളും അഭിപ്രായശേഖരണവും നടത്തി. ഗുജറാത്തിലെ ആറു കോർപ്പറേഷനുകളിൽ 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഓൺലൈൻ വോട്ടിങ് സമ്പ്രദായം പരീക്ഷിച്ചിരുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വരേഷ് സിൻഹ പറഞ്ഞു. കംപ്യൂട്ടർ സൗകര്യം ഏറ്റവും കൂടുതൽ ലഭ്യമാകുന്ന നഗരപ്രദേശങ്ങളിൽമാത്രമേ ഓൺലൈൻ സമ്പ്രദായം ആദ്യഘട്ടത്തിൽ നടപ്പാക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ക്രമേണ അതു മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാവും. രജിസ്റ്റർചെയ്ത വോട്ടർമാർക്ക് ബാലറ്റ് ഓൺലൈനിൽ അയച്ചുകൊടുക്കും. അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാക്കുന്ന ഒ.ടി.പി. ഉപയോഗിച്ചുമാത്രമേ വോട്ടുചെയ്യാനാവുകയുള്ളൂ. സുരക്ഷിതമായി ഓൺലൈൻ വോട്ടിങ് രീതി നടപ്പാക്കാനാകുമെന്ന് വ്യക്തമായിട്ടുണ്ടെന്ന് സിൻഹ പറഞ്ഞു. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ നാമനിർദേശപത്രികാസമർപ്പണം ഓൺലൈനിൽ നടത്തിയിട്ടുള്ളതായി മധ്യപ്രദേശ് തിരഞ്ഞെടുപ്പു കമ്മിഷണർ പരശുറാം പറഞ്ഞു. കൂടുതൽ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾക്ക് തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ എളുപ്പമാക്കാൻ ഓൺലൈൻ സമ്പ്രദായം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ 27-ാമത് ദേശീയതലയോഗം ചൊവ്വാഴ്ചയാണ് മൈസൂരുവിൽ ആരംഭിച്ചത്. ബുധനാഴ്ച സമാപിച്ചു. content highlights:online voting system,election commissioner of india

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com