Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വീട്ടമ്മ നേരിട്ട് വിളിച്ചു: കരിമൂർഖനെ പിടികൂടാൻ മുഖ്യമന്ത്രി ഇടപെട്ടു

പുതുച്ചേരി: വീട്ടിൽ കയറിയ കരിമൂർഖനെ പിടിക്കാൻ ആരെയും കിട്ടാതെവന്ന കുടുംബത്തിന് മുഖ്യമന്ത്രി വി. നാരായണസ്വാമി തുണയായി. അരിയാൻകുപ്പത്തുള്ള വീട്ടിൽ അർധരാത്രിക്ക് കയറിയ പാമ്പിനെ പിടിക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത്. പോലീസിന്റെയും വനംവകുപ്പിന്റെയും സഹായം കിട്ടാതെവന്നതോടെയാണ് വീട്ടമ്മ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സഹായം അഭ്യർഥിച്ചത്. മുഖ്യമന്ത്രി കാര്യം ഏറ്റെടുത്തതോടെ ഒരു മണിക്കൂറിനുള്ളിൽ വനംവകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ പിടികൂടി. അരിയാൻകുപ്പത്ത് താമസിക്കുന്ന രാജയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ പാമ്പിനെ കണ്ടത്. ഈ സമയം രാജ വീട്ടിലുണ്ടായിരുന്നില്ല. പാമ്പിനെ പിടിക്കാൻ കഴിയാതെവന്നതോടെ രാജയുടെ ഭാര്യ വിജയ ആദ്യം വിളിച്ചത് പോലീസിനെയാണ്. വനംവകുപ്പ് അധികൃതരെ ബന്ധപ്പെടാനായിരുന്നു മറുപടി. ഫോൺ നമ്പറും പോലീസ് നൽകി. ഈ നമ്പറിൽ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല. തുടർന്നാണ് വിജയ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത്. മുഖ്യമന്ത്രിയുടെ നമ്പറാണെന്ന് അറിയാതെയായിരുന്നു വിളിച്ചത്. വീട്ടിലുണ്ടായിരുന്ന സർക്കാർ ഡയറിയിൽ കണ്ട ആദ്യ നമ്പറിൽ വിളിയ്ക്കുകയായിരുന്നു. നേരമില്ലാനേരത്ത് ഫോൺ ബെല്ലടിച്ചപ്പോൾ എടുത്തത് മുഖ്യമന്ത്രി തന്നെയായിരുന്നു. വിവരം പറഞ്ഞപ്പോൾ ഭയപ്പെടേണ്ട ഉടൻ നടപടിയെടുക്കാമെന്നായിരുന്നു പ്രതികരണം. പിന്നീട് അധികം കാത്തിരിക്കേണ്ടി വന്നില്ല; വിജയയുടെ വീട്ടുപടിയ്ക്കൽ വനം വകുപ്പ് ജീവനക്കാർ എത്തി മൂർഖനെ പിടികൂടി തിരികെ പോയി. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച് വനംവകുപ്പ് പാമ്പിനെ പിടികൂടിയോയെന്ന് അന്വേഷിക്കുകയും ചെയ്തു. വീടിന് സമീപം കാടുപിടിച്ച് കിടക്കുന്നതിനെ കുറിച്ചറിഞ്ഞ മുഖ്യമന്ത്രി സ്ഥലം എം.എൽ.എ. അനന്തരാമനോട് നേരിട്ട് പോയി അന്വേഷിക്കാനും നിർദേശിച്ചു. content highlights:Snake Found,Puducherry,puducherry chief minister

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com