Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജനാധിപത്യത്തെ രക്ഷിക്കുന്നതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കും-ചന്ദ്രബാബു നായിഡു

ബെംഗളൂരു: രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുമെന്ന് ടി.ഡി.പി. അധ്യക്ഷൻ ചന്ദ്ര ബാബു നായിഡു. ജനതാ ദൾ എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർ.ബി.ഐ, സിബിഐ പോലുള്ള സ്ഥാപനങ്ങളെ ബിജെപി സർക്കാർ തകർത്തുക്കൊണ്ടിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയേയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള വിവിധ പാർട്ടി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ച ശേഷമായിരുന്നു ചന്ദ്രബാബു നായിഡു ദേവഗൗഡയേയും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയേയും കണ്ടത്. രാജ്യത്തെ പ്രതിസന്ധിയിലേത്ത് തള്ളിവിടുന്ന സാമ്പത്തിക നയങ്ങളാണ് എൻഡിഎ സർക്കാരിന്റേത്.നോട്ട് നിരോധനം രൂപയുടെ മൂല്യമിടിച്ചിലിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യസാധ്യതയടക്കമുള്ള കാര്യങ്ങൾ തങ്ങൾ ചർച്ച ചെയ്തതായി എച്ച്.ഡി.ദേവ ഗൗഡയും പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com