Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ആ പരാമര്‍ശത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്, ട്രോളുകള്‍ കൊണ്ട് എന്നെ തകര്‍ക്കാനാകില്ല'

ന്യൂഡൽഹി:തനിക്കെതിരായ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകൂ എന്ന് പറഞ്ഞാണ് കോലി വിവാദത്തിലകപ്പെട്ടത്. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കോലിയുടെ പ്രതികരണം. ട്രോളുകൾ തനിക്ക് ശീലമാണെന്നും അതുകൊണ്ടുതന്നെ തകർക്കാനാകില്ലെന്നുമാണ് കോലിയുടെ ട്വീറ്റ്. ആ ആരാധകന്റെ കമന്റിൽ ഈ ഇന്ത്യൻ താരങ്ങൾ എന്നുണ്ടായിരുന്നു. ആ പരാമർശനത്തിനെതിരെയാണ് ഞാൻ സംസാരിച്ചത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു. എല്ലാവരിലും പ്രകാശം പരത്തി ഈ ഉത്സവ സീസൺ ആസ്വദിക്കൂ, എല്ലാവരോടും സ്നേഹം, എല്ലാവർക്കും സമാധാനമുണ്ടായിരിക്കട്ടെ. കോലി ട്വീറ്റിൽ പറയുന്നു. വിരാട് കോലിയുടെ പ്രസ്താവനക്കെതിരെ നിരവധി പേർ രംഗത്തുവന്നിരുന്നു. സോഷ്യൽ മീഡയയിൽ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. ടെന്നീസ് താരമായ റോജർ ഫെഡററെ ഇഷ്ടപ്പെടുന്നതിനാൽ കോലി സ്വിറ്റ്സർലൻഡിൽ പോകട്ടേ എന്ന തരത്തിലുള്ളതായിരുന്നു ട്രോളുകൾ. Read More:എത്ര ബാലിശമാണ് നിങ്ങളുടെ വാക്കുകൾ- കോലിയോട് സിദ്ധാർഥ്. Read More: ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെങ്കിൽ രാജ്യം വിട്ടുപോകൂ- ആരാധകനോട് കോലി Content Highlights: Virat Kohli tweets after social media storm

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com