Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇരട്ടച്ചങ്കനല്ല പിണറായി വിജയന്‍ ഓട്ടച്ചങ്കനായെന്ന് കെ സുരേന്ദ്രന്‍

കാസർകോട്:ശബരിമലയിലെ ചിത്തിര ആട്ട വിശേഷം കഴിഞ്ഞതോടെ പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കനായെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കാസർകോട് മധൂറിൽ എൻഡിഎയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ഇത്രയും കാലം മാർക്സിസ്റ്റ് പാർട്ടി നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് താനൊരു ഇരട്ടച്ചങ്കനാണെന്ന് ആയിരുന്നെന്നാണ്. എന്നാൽ ശബരിമലയിലെ ചിത്തിര ആട്ട വിശേഷ പൂജ കഴിഞ്ഞപ്പോൾ രണ്ട് ചങ്ക് പോയിട്ട് ഒരു ചങ്കുമില്ലാത്ത ഓട്ടച്ചങ്കനാണ് മുഖ്യമന്ത്രിയെന്ന് മനസിലായെന്നും അദ്ദേഹം പരിഹസിച്ചു. സാധാരണയിലും കവിഞ്ഞ് പതിനായിരക്കണക്കിന് അയ്യപ്പഭക്തന്മാരവിടെ ഇത്തവണ വന്നു. 144 അല്ല ആയിരത്തി നാനൂറ്റി നാൽപ്പത് പോലീസ് നടപടി എടുത്താലും കേരളത്തിലെ അയ്യപ്പ ഭക്തന്മാർ അതിനെ പുല്ലുപോലെ വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് അയ്യപ്പഭക്തന്മാർ സന്നിധാനത്തെത്തിയ സമയത്ത് അവിടെഅടിസ്ഥാന ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. അവിടെയുള്ള എല്ലാ ചായക്കടകളും പോലീസ് പൂട്ടി. അയ്യപ്പഭക്തന്മാർ സന്നിധാനത്തെത്തുമ്പോൾ ഒരുതുള്ളി വെള്ളം കുടിക്കാതിരിക്കാൻ എല്ലാ വാട്ടർ ടാപ്പുകളും അടച്ചു. സിപിഎമ്മിന്റെ അണികളെപ്പോലെയല്ല അയ്യപ്പഭക്തന്മാർ ഏത് ത്യാഗവും സഹിക്കാൻ തയ്യാറുള്ളവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com