Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആസിയ ബിബി നെതര്‍ലന്‍ഡ്‌സിലേക്കില്ല, വാര്‍ത്തകള്‍ വ്യാജമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: ജയിൽമോചിതയായ ക്രിസ്ത്യൻ വനിത ആസിയ ബീബി നെതർലൻഡ്സിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്താൻ. മുൾട്ടാനിലെ ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ആസിയ റാവൽപിണ്ടിയിൽനിന്ന് വിമാനമാർഗം നെതർലൻഡ്സിലേക്ക് പോകുന്നുവെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് വിശദീകരണവുമായി രംഗത്ത് വന്നത്. മതനിന്ദയുടെ പേരിൽ മുൾട്ടാനിലെ ജയിലിലായിരുന്ന ആസിയ ബീബിയെ ശിക്ഷിക്കാൻ തക്കതായ തെളിവില്ലെന്ന് കാണിച്ച് ബുധനാഴ്ച രാത്രിയാണ് ഇവരെ വിട്ടയയ്ക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടത്. മതനിന്ദ കാണിച്ചെന്ന കുറ്റത്തിന് 2010ൽ കീഴ്ക്കോടതി ആസിയയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ബുധനാഴ്ച സുപ്രീം കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്. വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയും രംഗത്ത് വന്നിട്ടുണ്ട്. തലക്കെട്ടുകൾ ഭംഗിയുള്ളതാക്കാൻ തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്ന പ്രവണത കൂടിവരുന്നുണ്ടെന്നും മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ചൗധരി പ്രതികരിച്ചു. നേരത്തെ ആസിയ ബീബിയുടെ അഭിഭാഷകൻ നെതർലൻഡ്സിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. ജീവന് ഭീഷണിയുണ്ടെങ്കിൽ ബീബിക്ക് അഭയം നൽകാൻ തയ്യാറാണെന്ന് ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളും അറിയിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com